മുളകു പൊടി എറിഞ്ഞ് മാല കവര്‍ന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍

നേമം: മുളകു പൊടി മുഖത്തെറിഞ്ഞ് മാല കവര്‍ന്ന കേസില്‍ മൂന്നുപേരെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണേറ്റുമുക്ക് സ്വദേശി വിശാഖ് (23), ബാലരാമപുരം കോട്ടുകാല്‍ക്കോണം സ്വദേശി തുരുമ്പന്‍ വിനോദ് എന്ന രത്തന്‍ കുമാര്‍ (29), തിരുമല ആലപ്പുറം സ്വദേശി ശ്രീജിത് (19) എന്നിവരാണ് പിടിയിലായത്. മണക്കാട് ബണ്ടുറോഡ് ടി.സി 21/1833 കട്ടയ്ക്കാല്‍ പുത്തന്‍ വീട്ടില്‍ ദീപു എസ്. ചന്ദ്രന്‍െറ (17) മാലയാണ് ഇവര്‍ പൊട്ടിച്ചത്. 12ന് രാത്രി ഒമ്പതിന് ചെണ്ടമേളത്തിന്‍െറ കൂലി വാങ്ങാനെന്ന് പറഞ്ഞ് വിശാഖ് ദീപുവിനെ ബൈക്കില്‍ കയറ്റി സംഭവസ്ഥലത്ത് എത്തിക്കുകയായിരുന്നു. ഇവിടെ കാത്തുനിന്ന വിനോദ്, ദീപുവിന്‍െറ മുഖത്ത് മുളകുപൊടി എറിഞ്ഞ് കഴുത്തില്‍ കിടന്ന ഒരു പവന്‍െറ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശാഖ് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായത്. കന്‍േറാണ്‍മെന്‍റ് അസി. കമീഷണര്‍ കെ.ഇ. ബൈജുവിന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മ്യൂസിയം ഇന്‍സ്പെക്ടര്‍ ബി. അനില്‍ കുമാറിന്‍െറ നേതൃത്വത്തില്‍ പൂജപ്പുര പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ വി. അശോക് കുമാര്‍, ക്രൈം എസ്.ഐ ബി. പ്രസന്നകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സതീഷ് കുമാര്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷാജി, ടി.കെ. രാജശേഖരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.