നേമം: നിരാലംബരായ സ്ത്രീകളെയും പെണ്‍മക്കളെയും സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്തു. കല്ലിയൂര്‍ പഞ്ചായത്തിലെ ശാന്തിവിള സര്‍വോദയം വാര്‍ഡ് കുശുമുടുമ്പ് പുതുവല്‍ പുത്തന്‍ വീട്ടില്‍ രാജമ്മ(70), മക്കള്‍ ശശികല (45), ശ്രീകല(42), സഹോദരി ലീല(65) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിലത്തെി ഏറ്റെടുത്തത്. വികലാംഗയായ ലീലയും കാഴ്ചക്കുറവുള്ള രാജമ്മയും മനോനില തെറ്റിയ പെണ്‍മക്കളും രാജമ്മയുടെ സഹോദരന്‍ ചെല്ലപ്പന്‍െറ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. രണ്ടാഴ്ച മുമ്പ് ചെല്ലപ്പന്‍ മരണപ്പെട്ടതോടെ കുടുംബം നിരാലംബരായി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എം.എല്‍.എ എം. വിന്‍സെന്‍റ് വീട് സന്ദര്‍ശിച്ചിരുന്നു. സ്വന്തമായുള്ള അഞ്ച് സെന്‍റിലെ കൂരയിലാണ് താമസമെങ്കിലും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ ദുരിതത്തിലായിരുന്നു. കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. ജയലക്ഷ്മി, നേമം ബ്ളോക് പഞ്ചായത്തംഗം എം. വിനുകുമാര്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കല്ലിയൂര്‍ പത്മകുമാര്‍, മെഡിക്കല്‍ ഓഫിസര്‍ സുമിത, വാര്‍ഡംഗം ജയന്തി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രവി, സി.ഡി.പി.ഒ സ്മിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുടുംബത്തെ മാറ്റിയത്. ലീലയെ സാമൂഹികനീതി വകുപ്പിന് കീഴിലെ പുനരധിവാസകേന്ദ്രത്തിലും രാജമ്മയെയും മക്കളെയും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കുമാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.