വള്ളക്കടവ്: വിമാനത്താവള റണ്‍വേ നിര്‍മാണത്തോടനുബന്ധിച്ച് വള്ളക്കടവില്‍ സ്ഥാപിച്ച പ്ളാന്‍റ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുമെന്ന് കലക്ടര്‍. വിപരീതമായാല്‍ പൂട്ടാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും കലക്ടര്‍ വെങ്കിടേസപതി അറിയിച്ചു. പ്ളാന്‍റില്‍നിന്നുള്ള പുക ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനെതുടര്‍ന്ന് കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. നിലവില്‍ എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരായാണ് പ്രവര്‍ത്തനമെങ്കില്‍ പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതി തുടര്‍ന്നാല്‍ ജില്ലാഭരണകൂടം നേരിട്ട് ഇടപെട്ട് പൂട്ടിക്കുമെന്നും അതുവരെ തടസ്സം സൃഷ്ടിക്കരുതെന്നും കലക്ടര്‍ ചര്‍ച്ചക്കത്തെിയ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. വള്ളക്കടവ് മുസ്ലിം ജമാഅത്തിനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി എസ്.എം. ഹനീഫ്, വൈസ് പ്രസിഡന്‍റ് ഇസ്മായില്‍കുട്ടി ഹാജി, വള്ളക്കടവ് വയ്യാമൂല ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ സെയ്ഫുദീന്‍ ഹാജി, വിക്രമന്‍നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷാജിതാനാസര്‍, പൂന്തുറ സി.ഐ. മനോജ്കുമാര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍, കരാര്‍കമ്പനി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.