ഗര്‍ഭിണി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തും –മന്ത്രി

തിരുവനന്തപുരം: കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കത്തെിയ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രിക്കുവേണ്ടി സി. രവീന്ദ്രനാഥ് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. ബന്ധപ്പെട്ട ഡോക്ടറെ ജോലിയില്‍നിന്ന് മാറ്റിയിട്ടുണ്ടെന്നും സി. ദിവാകരന്‍െറ സബ്മിഷന് മറുപടി നല്‍കി. 22ന് പ്രസവം പ്രതീക്ഷിച്ചിരുന്ന നീതുവിനെ 21ന് 11.30നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്നുവരെ നിരീക്ഷണത്തിനാണ് തീരുമാനിച്ചത്. 22ന് രാവിലെ വരെയും അസാധാരണമായി ഒന്നും കണ്ടില്ല. തുടര്‍ന്ന് എനിമ നല്‍കി. ഈസമയം അപസ്മാരം ഉണ്ടായി. അടിയന്തര ചികിത്സ നല്‍കി വിദഗ്ധ ചികിത്സക്ക് എസ്.എ.ടിയിലേക്ക് കൊണ്ടുപോയി. അവിടെയത്തെിയപ്പോള്‍ മരിച്ചു. അവയവങ്ങളുടെ രാസ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാലേ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്നും മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും സി. ദിവാകരന്‍ ആവശ്യപ്പെട്ടു. പൊലീസ് സമയത്ത് ഒന്നും ചെയ്തില്ല. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു. കേസ് ഫയലുകള്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടംപോലും ഇതുമൂലം പ്രയാസത്തിലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.