തിരുവനന്തപുരം: ആറ്റിങ്ങലിലെ എല്ലാ താലൂക്കാശുപത്രികളിലും സൗജന്യ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുമെന്ന് എ. സമ്പത്ത് എം.പി. ജനകീയപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. ഇതിന്‍െറ ഭാഗമായി എല്ലാ താലൂക്കാശുപത്രികളിലും 24x7 ആംബുലന്‍സ് സര്‍വിസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന എം.പി.എല്‍.എ.ഡി പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. ജനകീയപങ്കാളിത്തത്തോടെയാണ് ജനപ്രതിനിധികള്‍ പദ്ധതികള്‍ രൂപവത്കരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഇതിന് മുന്‍ഗണന നിശ്ചയിക്കുകയും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം. ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും എം.പി പറഞ്ഞു. 20 കോടിയുടെ 309 പദ്ധതിപ്രവര്‍ത്തനങ്ങളാണ് എം.പി.എല്‍.എ.ഡി സ്കീം വഴി എ. സമ്പത്ത് എം.പി നിര്‍ദേശിച്ചിരുന്നത്. ഇതില്‍ 13.5 കോടിയുടെ 179 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിരുന്നു. പൂര്‍ത്തിയായ 119 പദ്ധതികള്‍ക്കായി 8.15 കോടി രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. എം.പി മാരായ എ.കെ. ആന്‍റണി, വയലാര്‍ രവി, മുന്‍ എം.പി മാരായ ടി.എന്‍. സീമ, എം.പി. അച്യുതന്‍ എന്നിവരുടെയും എം.പി.എല്‍.എ.ഡി പദ്ധതികള്‍ യോഗത്തില്‍ പരിശോധിച്ചു. പൂര്‍ത്തിയാകാത്ത പദ്ധതികളുടെ കാര്യത്തില്‍ വേഗം നടപടി സ്വീകരിക്കാന്‍ കലക്ടര്‍ എസ്. വെങ്കിടേസപതി നിര്‍ദേശം നല്‍കി. ജില്ലാ പ്ളാനിങ് ഓഫിസര്‍ വി.എസ്. ബിജു, ഫിനാന്‍സ് ഓഫിസര്‍ സതീഷ് കുമാര്‍, ഇംപ്ളിമെന്‍റിങ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.