വര്‍ക്കല: ഒരിക്കലും വറ്റാത്തതും സമൃദ്ധമായി ഒഴുകുന്നതുമായ ശുദ്ധജല സ്രോതസ്സ് ഉണ്ടായിട്ടും കായല്‍പ്പുറം ശുദ്ധജല- പദ്ധതിക്ക് അപര്യാപ്തതകളേറെ. പദ്ധതിയെ വിപുലമാക്കി നാടിന്‍െറ ദാഹമകറ്റാന്‍ അധികൃതര്‍ തയാറാകാത്തത് തിരിച്ചടിയാകുന്നു. ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ ആദ്യ കുടിവെള്ളവിതരണ പദ്ധതിയാണ് കായല്‍പ്പുറത്തേത്. നാട്ടുകാരും നാട്ടിലെ സാംസ്കാരിക പ്രവര്‍ത്തകരുമൊക്കെ നിരവധി തവണ ബന്ധപ്പെട്ടവരില്‍ സമ്മര്‍ദം ചെലുത്തുകയും കുടിവെള്ള പദ്ധതിക്കായി വിശദമായ വികസന പദ്ധതികള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. ശക്തമായ സംഭരണിയുടെ അപര്യാപ്തത, ശുദ്ധീകരണ സംവിധാനത്തിന്‍െറ കാര്യശേഷിക്കുറവ്, പമ്പ് സെറ്റുകളുടെ കുതിരശക്തി ക്കുറവ് എന്നിവ പദ്ധതിക്ക് തിരിച്ചടിയാവുകയാണ്. ജലസംഭരണിയായി ഉപയോഗിക്കുന്നത് നീര്‍ച്ചാല്‍പോലുള്ള താല്‍ക്കാലികവും അശാസ്ത്രീയവുമായ സംവിധാനമാണ്. നീര്‍ച്ചാലിന്‍െറ പാര്‍ശ്വഭിത്തികള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഈ നീര്‍ച്ചാല്‍ കൂടുതല്‍ വിപുലീകരിച്ച് ശുദ്ധജലത്തിന്‍െറ സംഭരണശേഷി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. കടുത്ത വേനലില്‍പോലും വറ്റാത്ത സ്രോതസ്സില്‍നിന്ന് ഒഴുകിയത്തെുന്ന ജലം നീര്‍ച്ചാലിന്‍െറ വശങ്ങള്‍ക്ക് മുകളിലൂടെ സ്വകാര്യ പുരയിടങ്ങളിലേക്ക് ഒഴുകി പാഴാകുന്നുണ്ട്. നീര്‍ച്ചാലില്‍ എത്തുന്നതിനുമുമ്പേ ചിലയിടങ്ങളില്‍ വെള്ളത്തിന്‍െറ ഗതി തിരിച്ചുവിട്ട് നാട്ടുകാര്‍ കുളിക്കടവുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇതൊന്നും നിരീക്ഷിക്കാനും സംരക്ഷിക്കാനുമൊന്നും ആളില്ലാത്ത അവസ്ഥയാണ്. കെടാകുളം, പുതുവല്‍ പ്രദേശങ്ങള്‍ക്ക് പുറമെ സമീപപ്രദേശങ്ങളായ ചെമ്മരുതി, പൂതക്കുളം, ഊന്നിന്മൂട് എന്നിവിടങ്ങളിലും ശുദ്ധജലം എത്തിക്കുന്നത് കായല്‍പ്പുറം പദ്ധതിയില്‍ നിന്നാണ്. ഈ പദ്ധതി വികസിപ്പിച്ചാല്‍ ഇലകമണിലും സമീപപഞ്ചായത്തുകളിലും സുലഭമായി കുടിവെള്ളം എത്തിക്കാനാകും. കായല്‍പ്പുറം പ്രദേശം പൊതുവേ ജലലഭ്യതയുള്ളയിടമാണ്. സ്രോതസ്സില്‍ ഒരു കാലത്തും ജലക്ഷാമം ഉണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. നീരുറവകളില്‍നിന്ന് ഒഴുകിയിറങ്ങുന്ന ശുദ്ധജലമാണ് സംഭരണിയില്‍ ശേഖരിക്കുന്നത്. ഇവിടെനിന്ന് കായല്‍പ്പുറം പമ്പ്ഹൗസില്‍ എത്തിച്ചാണ് ശുദ്ധീകരിച്ച് വിതരണടാങ്കിലത്തെിക്കുന്നത്. എന്നാല്‍, ചെറുകിട പദ്ധതിയില്‍ നവീകരണം സാധ്യമാക്കേണ്ട ഗ്രാമപഞ്ചായത്ത് വര്‍ഷങ്ങള്‍ക്കുമുമ്പേതന്നെ പദ്ധതി കൈയൊഴിഞ്ഞ മട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.