കിളിമാനൂര്‍: കെട്ടിട നിര്‍മാണ അനുമതിയുടെ മറവില്‍ ലോറികളും എക്സ്കവേറ്ററുകളുമുപയോഗിച്ച് ഭൂമാഫിയകള്‍ കുന്നിടിച്ചു. തുര്‍ന്നുണ്ടായ ജനരോഷത്താല്‍ പ്രവൃത്തിയില്‍നിന്ന് പിന്മാറി. നഗരൂര്‍ ഗണപതിയാംകോണം പെരുമാമല കുന്നിന്‍െറ ഭാഗങ്ങളാണ് എക്സ്കവേറ്ററുപയോഗിച്ച് ഇടിച്ച് സമതലമാക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ പ്രദേശത്ത് ഇരുപതിലധികം ടിപ്പര്‍ ലോറികളും എക്സ്കവേറ്ററുകളുമായി കുന്നിടിക്കല്‍ തുടങ്ങി. ഇതോടെ നാട്ടുകാര്‍ നഗരൂര്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എം. രഘു, പഞ്ചായത്ത് അംഗം എന്‍. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സ്ഥലത്തത്തെുകയും നാട്ടുകാരുടെ സഹായത്തോടെ മണ്ണിടിക്കല്‍ തടയുകയുമായിരുന്നു. എന്നാല്‍, ഇവരത്തെും മുമ്പ് അമ്പതിലധികം ലോഡ് മണ്ണ് പ്രദേശത്തുനിന്ന് കടത്തിയിരുന്നു. മാസങ്ങള്‍ക്ക്മുമ്പ് നഗരൂര്‍ പഞ്ചായത്തില്‍നിന്ന് നാല് സ്വകാര്യ വ്യക്തികള്‍ കരസ്ഥമാക്കിയ കെട്ടിട നിര്‍മാണ അനുമതിയുടെ മറവിലാണ് 600 ഓളം പാസുകള്‍ സ്വകാര്യ വ്യക്തികള്‍ സംഘടിപ്പിച്ചത്. വേണ്ടത്ര പഠനം നടത്താതെയും പ്രദേശം സന്ദര്‍ശിക്കാതെയുമാണ് ജിയോളജിവകുപ്പ് ഇവിടെ മണ്ണെടുപ്പിന് അനുമതി നല്‍കിയത്. കൂടാതെ, കുന്നിടിച്ച് നിരപ്പാക്കുന്ന കാര്യം പഞ്ചായത്തില്‍നിന്നും സ്വകാര്യ വ്യക്തികള്‍ മറച്ചുവെച്ചു. കെട്ടിടം നിര്‍മിക്കാനായി പഞ്ചായത്തില്‍ നല്‍കിയ അപേക്ഷയിലാണ് പഞ്ചായത്ത് അനുമതി അനുവദിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ മണ്ണ് നീക്കം ചെയ്യല്‍ തടഞ്ഞെങ്കിലും രാത്രിയോടെ അമ്പതോളം ലോറികളും ഗുണ്ടാസംഘങ്ങളുമായി ഭൂമാഫിയ വീണ്ടും മണ്ണിടിച്ച് കടത്തുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ സ്ഥലത്തത്തെിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പൊലീസും സ്ഥലത്തത്തെി. തുടര്‍ന്ന് ഭൂമാഫിയകളെ സ്ഥലത്തുനിന്നും താല്‍ക്കാലികമായി ഒഴിപ്പിക്കുകയായിരുന്നു. കയറ്റിയ മണ്ണുകള്‍ ടോറസുകളില്‍നിന്നും തിരികെ ഇറക്കുകയും ചെയ്തു. അനുമതി നല്‍കിയതിലും മണ്ണ് കടത്തിയവര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് ബി. സത്യന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. എം.എല്‍.എ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനം നല്‍കിയതിനെ തുടര്‍ന്ന് മണ്ണ് നീക്കം ചെയ്യാനായി നല്‍കിയ അനുമതി പുന$പരിശോധിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.