സ്ത്രീപീഡനക്കേസ്; പഞ്ചായത്ത് അംഗം റിമാന്‍ഡില്‍

നേമം: സ്ത്രീപീഡനക്കേസില്‍ പഞ്ചായത്ത് അംഗം റിമാന്‍ഡില്‍. മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് അരുവാക്കോട് വാര്‍ഡ് അംഗം ഷൈജു എന്ന നിയാദുള്‍ അക്സറിനെയാണ് (36) ആദ്യ ഭാര്യ ആര്യനാട് സ്വദേശി അനീഷ നല്‍കിയ പരാതിയില്‍ നരുവാമൂട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തത്. നിലവില്‍ ഇയാള്‍ മറ്റൊരു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണത്തിനത്തെിയ അഭിഭാഷക കമീഷനെ മര്‍ദിച്ച കേസിലായിരുന്നു ഇയാള്‍ കസ്റ്റഡിയിലുണ്ടായിരുന്നത്. ഇവിടെ നിന്നാണ് പുതിയ കേസില്‍ നരുവാമൂട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹ ബന്ധം നിയപരമായി വേര്‍പെടുത്താതെ മറ്റൊരു സ്ത്രീയുമായി നിയാദുള്‍ അക്സര്‍ താമസിക്കുകയാണെന്ന് കാട്ടിയാണ് അനീഷ പരാതി നല്‍കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.