നെയ്യാറ്റിന്‍കര: നികുതി വെട്ടിച്ച് കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ 14 ലക്ഷം രൂപയുടെ സിഗരറ്റ് നെയ്യാറ്റിന്‍കര അവണാകുഴിയില്‍ വാണിജ്യ നികുതി ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ 5.30ന് അമരവിള ചെക്പോസ്റ്റ് വഴി അമിത വേഗത്തിലത്തെിയ കാര്‍ പരിശോധനക്ക് നിര്‍ത്താതെ കടന്നുപോയി. തുടര്‍ന്ന്, വാണിജ്യ നികുതി വിഭാഗം നടത്തിയ പരിശോധനയില്‍ കാര്‍ അവണാകുഴിയില്‍ പഞ്ചറായനിലയില്‍ കണ്ടത്തെി. ഉദ്യോഗസ്ഥരെ കണ്ട് കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി മറഞ്ഞു. 19 ബോക്സുകളിലായി രണ്ട് ബ്രാന്‍ഡുകളിലെ സിഗരറ്റുകളാണ് കടത്താന്‍ ശ്രമിച്ചത്. രാത്രി 12ന് ഇതേ കാര്‍ അമരവിള ചെക്പോസ്റ്റിലൂടെ അമിത വേഗത്തില്‍ കടന്നുപോയിരുന്നു. ഇതിനത്തെുടര്‍ന്ന്, പരിശോധന നടക്കുന്നതിനിടെയാണ് പുലര്‍ച്ചയില്‍ വീണ്ടും ഇതേകാറില്‍ കടത്തിന് ശ്രമിച്ചത്. കാറിനുള്ളില്‍നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ സിഗരറ്റ് എത്തിച്ച കണക്കുകള്‍ എഴുതിയ രജിസ്റ്ററും വാണിജ്യനികുതി വിഭാഗം കണ്ടത്തെിയിട്ടുണ്ട്. വിലയും നികുതിയും കുറവുള്ള കര്‍ണാടകയില്‍നിന്ന് തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളായ മാര്‍ത്താണ്ഡം, കളിയിക്കാവിള എന്നിവിടങ്ങളില്‍ എത്തിക്കുന്ന സിഗരറ്റ് ആഡംബര കാറുകളിലാണ് കേരളത്തിലേക്ക് കടത്തുന്നത്. ഇവിടത്തെ വിപണിയില്‍ 14 ലക്ഷത്തോളം രൂപ വില വരുന്ന സിഗരറ്റ് മാര്‍ക്കറ്റില്‍ എത്തിക്കുമ്പോള്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ ലാഭം ഇവര്‍ക്ക് കിട്ടുമെന്ന് വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലങ്ങളായി കോഴി കടത്തില്‍ പരിചയ സമ്പന്നരായവരെ ഉപയോഗിച്ചാണ് സിഗരറ്റ് കടത്തുന്നത്. ഒരു വര്‍ഷത്തിനിടെ മാത്രം ജില്ലയിലെ വിവിധ ഇടങ്ങളില്‍നിന്ന് ഒന്നരക്കോടിയോളം രൂപയുടെ സിഗരറ്റുകള്‍ പിടികൂടിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.