‘എന്‍െറനഗരം സുന്ദരനഗരം’ പദ്ധതി: രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ നടപ്പാക്കുന്ന ‘എന്‍െറ നഗരം സുന്ദരനഗരം’ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തെരഞ്ഞെടുത്ത വാര്‍ഡുകളെ സമ്പൂര്‍ണ ശുചിത്വ വാര്‍ഡായി പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായി വഞ്ചിയൂര്‍ വാര്‍ഡില്‍ കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് യൂനിയന്‍ (കെ.എം.സി.എസ്.യു) തിരുവനന്തപുരം യൂനിറ്റിന്‍െറ നേതൃത്വത്തില്‍ ജീവനക്കാര്‍ വീടുകളിലത്തെി. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി. വഞ്ചിയൂര്‍ വാര്‍ഡിലെ 2500 വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. 25 സംഘങ്ങളുണ്ട്. വീടുകളില്‍നിന്ന് മാലിന്യസംസ്കരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ഉറവിട മാലിന്യ സംസ്കരണ യൂനിറ്റുകള്‍ (കിച്ചന്‍ബിന്‍) സ്ഥാപിക്കാനുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീടുകളില്‍ അത് എത്തിച്ചുകൊടുക്കും. ജീവനക്കാരോടൊപ്പം വഞ്ചിയൂര്‍ വാര്‍ഡിലെ സന്നദ്ധ പ്രവര്‍ത്തകരും അണിചേര്‍ന്നു. വാര്‍ഡില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി. ബാബു നിര്‍വഹിച്ചു. കെ.എം.സി.എസ്.യു നേതാക്കളായ ആര്‍. രവീന്ദ്രന്‍, എ.ബി. വിജയകുമാര്‍, എസ്.എസ്. മിനു, ആര്‍.സി. രാജേഷ് കുമാര്‍, അനൂപ് റോയി, എം. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ധര്‍മപാലന്‍, ശ്രീകണ്ഠേശ്വരം സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍. അനില്‍കുമാര്‍, മനോജ്, ആനന്ദ്, ആതിര, എന്‍.ഡി. അജിത് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.