പുകയിലവിരുദ്ധ നടപടികള്‍ ഊര്‍ജിതപ്പെടുത്തും –കലക്ടര്‍

തിരുവനന്തപുരം: ജില്ലയിലെ പുകയിലവിരുദ്ധ നടപടികള്‍ ഊര്‍ജിതപ്പെടുത്താനും പുകയില നിയന്ത്രണ നിയമമായ കോട്പ കര്‍ശനമായി നടപ്പാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. കോട്പ നിയമം കര്‍ശനമായി നടപ്പാക്കുന്നതിലൂടെ പുകയില ഉപയോഗത്തിന്‍െറ ദൂഷ്യവശങ്ങളില്‍നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് കലക്ടര്‍ എസ്. വെങ്കടേസപതി പറഞ്ഞു. ഇതിന്‍െറ ഭാഗമായി ജില്ലാ വികസന സമിതിയില്‍ പങ്കെടുക്കുന്ന എല്ലാവരോടും കോട്പ നിര്‍വഹണം സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ട് ജില്ലാ പ്ളാനിങ് ഓഫിസര്‍ക്ക് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗങ്ങളില്‍ ഇതു സംബന്ധിച്ച് പ്രതിമാസ അവലോകനം നടത്തും. ജില്ലാ വികസന സമിതി യോഗങ്ങളില്‍ അവലോകനം ചെയ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ജില്ലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇത് ttp://www.trivandrum.gov.in/cotpa.php. എന്ന ലിങ്കില്‍ ലഭിക്കും. അവലോകന പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ടുകള്‍ കൃത്യതയോടെ സമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. കോട്പയിലെ നാലാം വകുപ്പ് അനുസരിച്ച് പൊതുഓഫിസുകള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, പൊതുഗതാഗത സംവിധാനം തുടങ്ങിയ ഇടങ്ങളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചാം വകുപ്പ് പ്രകാരം എല്ലാ പുകയില പരസ്യങ്ങളും പ്രചാരണ പരിപാടികളും സ്പോണ്‍സര്‍ഷിപ് പരിപാടികളും നിരോധിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും നിയമത്തിന്‍െറ ആറാംവകുപ്പ് പ്രകാരം വിലക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റും നൂറുവാരക്കുള്ളില്‍ (91.4 മീറ്റര്‍) പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ളെന്നാണ് കോട്പ നിയമം. ഓരോ വകുപ്പും കോട്പയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ ജില്ലാ വികസന സമിതി യോഗത്തിന് ഒരാഴ്ചക്ക് മുമ്പായി ജില്ലാ പ്ളാനിങ് ഓഫിസര്‍ക്ക് നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.