ഭൂമി പോക്കുവരവിനായി വില്ളേജ് ഓഫിസുകള്‍ കയറി ജനങ്ങള്‍

കാട്ടാക്കട: പോക്കുവരവ് ചെയ്ത് കിട്ടുന്നതിനുള്ള കാലതാമസം ഭൂമിവാങ്ങിയവരെ ബുദ്ധിമുട്ടിലാക്കുന്നു. ഭൂമികൈമാറ്റം സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വില്ളേജ് ഓഫിസില്‍ പോക്കുവരവ് ചെയ്ത് ഭൂനികുതി അടച്ചുകിട്ടാനാണ് വൈകുന്നത്. മൂന്നുമാസം മുമ്പ് നല്‍കിയ പോക്കുവരവ് അപേക്ഷകള്‍ പോലും തീര്‍പ്പാക്കിയിട്ടില്ല. പോക്കുവരവ് ഓണ്‍ലൈന്‍ സംവിധാനത്തിലായതിനാല്‍ മാസങ്ങള്‍ കഴിഞ്ഞേ നികുതി അടയ്ക്കാനാവൂ എന്നാണ് വില്ളേജ് അധികൃതരുടെ നിലപാട്. തലസ്ഥാനജില്ലയിലെ വില്ളേജ് ഓഫിസുകളില്‍ പോക്കുവരവ് അപേക്ഷകള്‍ വൈകിപ്പിക്കുന്നതിനെതിരെ കലക്ടര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മിക്ക വില്ളേജ് ഓഫിസുകളിലും പോക്കുവരവ് അപേക്ഷകള്‍ മാസങ്ങളായി തീര്‍പ്പാക്കാതെ കിടക്കുകയാണ്. നോട്ട് അസാധുവായതിനുശേഷം ഭൂമികൈമാറ്റ രജിസ്ട്രേഷനില്‍ വന്‍ കുറവ് സംഭവിച്ചു. ഇതോടെ പോക്കുവരവ് അപേക്ഷകളുടെയും എണ്ണം കുറഞ്ഞു. എന്നിട്ടും സമയബന്ധിതമായി പോക്കുവരവ് അപേക്ഷകള്‍ തീര്‍പ്പാക്കുന്നില്ല. പോക്കുവരവ് സംബന്ധിച്ച പരാതികള്‍ താലൂക്ക് ഓഫിസുകളില്‍ അറിയിച്ചാലും നടപടി സ്വീകരിക്കാറില്ളെന്ന് ആക്ഷേപമുണ്ട്. സബ് ഡിവിഷന്‍ വേണ്ടിവരുന്ന പോക്കുവരവ് അപേക്ഷകളില്‍ ഡെപ്യൂട്ടി തഹസില്‍ദാരുടെ കൂടി അനുമതി ആവശ്യമാണ്. എന്നാല്‍, വില്ളേജ് ഓഫിസുകളില്‍ നിന്ന് താലൂക്ക് ഓഫിസുകളിലേക്ക് അയക്കുന്ന അപേക്ഷകള്‍ താലൂക്ക് ഓഫിസില്‍നിന്ന് യഥാസമയം ലഭിക്കാത്തതാണ് നടപടി വൈകാന്‍ കാരണമായി ചില വില്ളേജ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. പോക്കുവരവ് അപേക്ഷ നല്‍കുന്ന ദിവസം തന്നെ പുതിയ തണ്ടപ്പേരില്‍ ഭൂനികുതി ഈടാക്കാമെന്നും പോക്കുവരവ് അപേക്ഷകളില്‍ 30 ദിവസം കഴിഞ്ഞേ നടപടിസ്വീകരിക്കാവൂ എന്ന സര്‍ക്കുലര്‍ റദ്ദ് ചെയ്തും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ആ വിവരം പല വില്ളേജ് ഓഫിസര്‍മാര്‍ക്കും അറിയില്ളെന്നാണ് പറയുന്നത്. ഇപ്പോഴും അപേക്ഷ നല്‍കി 30 ദിവസം കഴിഞ്ഞേ പോക്കുവരവ് അപേക്ഷയില്‍ നടപടി സ്വീകരിക്കൂ എന്ന് നിലപാട് സ്വീകരിക്കുന്ന വില്ളേജ് ഓഫിസര്‍മാരുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.