തിരുവനന്തപുരം: അസൗകര്യങ്ങള്‍ കാരണം പലഘട്ടങ്ങളിലായി മാറ്റിവെച്ച കോര്‍പറേഷന്‍െറ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ടിയുള്ള രൂപരേഖതയാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. പ്രാരംഭ നടപടിയായി ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച സ്ഥാപനങ്ങളുടെ സ്ക്രീനിങ് കഴിഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദിന്‍െറ അധ്യക്ഷതയില്‍ ഉന്നതതലയോഗം നടക്കും. ഉന്നതതല സ്റ്റിയറിങ് കമ്മിറ്റി ചേരും മുമ്പ് കണ്‍സള്‍ട്ടന്‍റിനെ തെരഞ്ഞെടുക്കുന്നതിന് രൂപവത്കരിച്ച ഉപസമിതി കമ്പനികളുടെ യോഗ്യതയനുസരിച്ച് മാര്‍ക്കിടും. കൂടുതല്‍ മാര്‍ക്ക് നേടുന്നവയുടെ ഫിനാന്‍ഷ്യല്‍ ബിഡ് ആണ് തുറക്കുക. താല്‍പര്യമറിയിച്ച് മുന്നോട്ട് വന്നിട്ടുള്ള കമ്പനികളോട് സ്മാര്‍ട്ടിസിറ്റി പദ്ധതി രൂപരേഖയുടെ അവതരണം നടത്താന്‍ ആവശ്യപ്പെടുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഓരോ കമ്പനിയോടും തങ്ങള്‍ തയാറാക്കുന്ന രൂപരേഖയെക്കുറിച്ച് അവതരണം നടത്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് കോര്‍പറേഷന്‍െറ ആശങ്ക. വിശദവിവരങ്ങള്‍ എഴുതിനല്‍കിയിട്ടുള്ളതിനാല്‍ ഇനിയൊരു രൂപരേഖ അവതരണം ആവശ്യം വരുന്നില്ളെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. കണ്‍സള്‍ട്ടന്‍സി തെരഞ്ഞെടുപ്പ് വൈകിയാല്‍ കേന്ദ്രസര്‍ക്കാറിന് രൂപരേഖസമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കും. രൂപരേഖ തയാറാക്കുന്നതിന് 100 ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ ആവശ്യത്തിലേറെ സമയമുണ്ടെന്ന ആനുകൂല്യം നിലനില്‍ക്കെയാണ് ഉദ്യോഗസ്ഥര്‍ അസൗകര്യം നിമിത്തം ഉന്നതതലയോഗം ചേരാന്‍ വൈകിയത്. രൂപരേഖ സമര്‍പ്പിക്കാനുള്ള സമയ പരിധി മാര്‍ച്ച് 25 ലേക്ക് കേന്ദ്രം നീട്ടിയിരിക്കുകയുമാണ്. 29ന് കണ്‍സള്‍ട്ടന്‍റിനെ തെരഞ്ഞെടുത്താലും 100 ദിവസത്തിലേറെ സമയം ലഭിക്കും. എട്ട് കമ്പനികളാണ് കണ്‍സള്‍ട്ടന്‍സി കരാറിനായി താല്‍പര്യമറിയിച്ച് വന്നിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ കോര്‍പറേഷന് കൈമാറിയ 48 ഏജന്‍സികളുടെ പട്ടികയിലുള്‍പ്പെട്ട എട്ട് പേരാണ് താല്‍പര്യം അറിയിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി കേന്ദ്രം നല്‍കുന്ന 500 കോടിയുള്‍പ്പെടെ 1000 കോടിയുടെ നിക്ഷേപമാണ് സ്മാര്‍ട്ട് സിറ്റി പദവി ലഭിച്ചാല്‍ തലസ്ഥാനത്തിന് ലഭിക്കുക. പ്രവര്‍ത്തനമികവ്, ചെലവ് എന്നിവ കണക്കാക്കിയാണ് കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.