പൂവാര്‍: വേലിയേറ്റത്തില്‍ പൂവാര്‍ ഗവ. ഹോമിയോ ആശുപത്രി വെള്ളത്തില്‍. ചൊവ്വാഴ്ച ഉണ്ടായ വേലിയേറ്റത്തില്‍ കടലില്‍നിന്ന് വെള്ളം കരയിലേക്ക് കയറിയതുകാരണം എ.വി.എം കനാല്‍ (അനന്ത വിക്ടോറിയ മാര്‍ത്താണ്ഡന്‍ കനാല്‍) നിറഞ്ഞാണ് ആശുപത്രിയിലേക്ക് വെള്ളംകയറിയത്. ഡോക്ടറും രോഗികളും മറ്റ് ഉദ്യോഗസ്ഥരും അകത്തുകടക്കാന്‍ കഴിയാതെ പുറത്തുനില്‍ക്കേണ്ട സ്ഥിതിയായിരുന്നു. ബുധനാഴ്ച പൊഴി മുറിച്ചുവിട്ടതിനെ തുടര്‍ന്നാണ് വെള്ളം ഇറങ്ങിയത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ വേലിയേറ്റസമയം വെള്ളം കയറുന്നത് സ്ഥിരംസംഭവമാണ്. മഴവെള്ളം ഒഴുകിപ്പോകുന്നതിന് സ്ഥാപിച്ച പൈപ്പ് വഴിയാണ് ആശുപത്രിയിലേക്ക് വെള്ളം എത്തുന്നത്. 1983ല്‍ താല്‍ക്കാലികമായി തുടങ്ങിയ ആശുപത്രി 1986ല്‍ സ്ഥിരമായി പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും വാടകക്കെട്ടിടത്തില്‍ നിന്ന് മോചനം ലഭിച്ചിട്ടില്ല. പല കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി ആറ് വര്‍ഷമായി പൂവാര്‍ ജങ്ഷനിലെ സ്വകാര്യ കെട്ടിടത്തിന്‍െറ ഗ്രൗണ്ട് ഫ്ളോറിലാണ് പ്രവര്‍ത്തിക്കുന്നത്. 8,000 രൂപ മാസവാടക നല്‍കുന്ന കെട്ടിടത്തില്‍ ആശുപത്രിക്കുവേണ്ട സൗകര്യങ്ങളും ലഭ്യമാക്കിയിട്ടില്ല. ആരോഗ്യവകുപ്പ് പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടംനിര്‍മിക്കാന്‍ തയാറാണെങ്കിലും പഞ്ചായത്ത് സ്ഥലംകണ്ടത്തെി നല്‍കാത്തതാണ് പ്രതിസന്ധി തീര്‍ക്കുന്നത്. ഹോമിയോ ആശുപത്രിക്ക് സ്ഥലം കണ്ടത്തെുന്നതിന് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും കാര്യമായ ശ്രമങ്ങള്‍ പഞ്ചായത്തിന്‍െറ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.