യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത വിദ്യാര്‍ഥി പിടിയില്‍

ബാലരാമപുരം: വാട്ട്സ് ആപില്‍നിന്ന് യുവതിയുടെ ഫോട്ടോയെടുത്ത് നഗ്ന ചിത്രം വെച്ച് മോര്‍ഫ് ചെയ്ത് അയച്ച വിദ്യാര്‍ഥി പിടിയില്‍. ബാലരാമപുരം പെരിങ്ങമ്മല തെറ്റിവിള ബി. രജിനാണ്(19) പിടിയിലായത്. കോളജ് വിദ്യാര്‍ഥിയായ രജിനെ ബാലരാമപുരം പൊലീസ് ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് പിടികൂടിയത്. മൂന്ന് ദിവസം മുമ്പാണ് മോര്‍ഫ് ചെയ്ത ചിത്രം അയച്ചുകൊടുത്തത്. യുവതി അറിയിച്ചതിനത്തെുടര്‍ന്ന് വീട്ടുകാര്‍ ബാലരാമപുരം എസ്.ഐ എസ്.എം. പ്രദീപിന് തിങ്കളാഴ്ച പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ദിവസങ്ങള്‍ക്കുമുമ്പ് ഒരാളില്‍നിന്ന് നഷ്ടപ്പെട്ട സിമ്മില്‍നിന്നാണ് മോര്‍ഫ് ചെയ്ത ചിത്രം അയച്ചതെന്ന് വ്യക്തമായി. സിമ്മിന്‍െറ ഉടമയിലേക്ക് അന്വേഷണമത്തെിയപ്പോഴാണ് സിം നഷ്ടപ്പെട്ട വിവരമറിയുന്നത്. നിരവധി കാളുകള്‍ പരിശോധിച്ചതിന്‍െറ അടിസ്ഥാനത്തില്‍ അയല്‍വാസിയായ വിദ്യാര്‍ഥിയെ പൊലീസ് തിരിച്ചറിഞ്ഞു. പിടിക്കപ്പെടാന്‍ സാധ്യതയില്ളെന്ന് കരുതിയാണ് ഇത്തരത്തില്‍ ഫോട്ടോ അയച്ചതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. മൊബൈലില്‍ ഏറെ പരിജ്ഞാനമുള്ള രജിന്‍ ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യലിലാണ് സത്യം പറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.