കാട്ടാക്കട: മുന്‍ മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകന്‍െറ വീടിനുനേരെ ഗുണ്ടാസംഘത്തിന്‍െറ ആക്രമണം. യുവതിയും കൈക്കുഞ്ഞും മാത്രം വീട്ടിലുള്ളപ്പോഴാണ് ഗുണ്ടാസംഘം വീടിനുനേരെ അക്രമം നടത്തി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ മേലാരിയോടിനുസമീപം ചെന്നിയോട്ടാണ് ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടത്. ഞായറാഴ്ച രാത്രിയാണ് കൊലപാതക-കഞ്ചാവുകേസുകളില്‍ പ്രതികളായ അഞ്ചംഗ സംഘം ചെന്നിയോട് പ്രദേശത്ത് ഭീകരന്തരീക്ഷം സൃഷ്ടിച്ചത്. മുന്‍ മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകന്‍ ചെന്നിയോട് സ്വദേശി സാബു സി. നെല്‍സന്‍െറ വീടിനുനേരെ കല്ളേറു നടത്തിയ ശേഷം ജനല്‍ ചില്ലുകള്‍ അടിച്ചുപൊട്ടിച്ചു. അക്രമം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന സാബുവിന്‍െറ ഭാര്യ സരിത ബോധംകെട്ട് വീണു. സരിതയും കൈകുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം അറിഞ്ഞ് സാബുവിന്‍െറ വീട്ടിലത്തെിയ സരിതയുടെ വീട്ടുകാര്‍ വന്ന ഓട്ടോയും അടിച്ചുതകര്‍ത്തു. നാവികസേന ഉദ്യോഗസ്ഥനായ ഷിബുവിന്‍െറ കാറും ചെന്നിയോട് സ്വദേശിനിയുടെ ബൈക്കും സവാരി വന്ന അന്തിയൂര്‍കോണം സ്വദേശിയുടെ ഓട്ടോയുമാണ് അക്രമിസംഘം അടച്ചുതകര്‍ത്തത്. ചെന്നിയോട് സ്വദേശിയായ കൊലക്കേസിലെ പ്രതിയെ എട്ടുകിലോ കഞ്ചാവുമായി എക്സൈസ് സംഘം മാസങ്ങള്‍ക്കു മുമ്പ് പിടികൂടിയിരുന്നു. ജയിലില്‍നിന്നിറങ്ങിയ ഇയാള്‍ പ്രദേശത്ത് വീണ്ടും അക്രമങ്ങളും കഞ്ചാവ് കച്ചവടവുമായി നടക്കുകയാണ്. മുന്‍ മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകന്‍ ചെന്നിയോട് സാബു സി. നെല്‍സനാണ് കഞ്ചാവ് കേസ് പ്രതിയെ പിടികൂടാന്‍ എക്സൈസിനെ സഹായിച്ചതെന്ന് പറഞ്ഞായിരുന്നു ഗുണ്ടാസംഘം അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടെ ഞായറാഴ്ച വൈകീട്ട് ബൈക്കില്‍ പോയ സാബുവിനെ കഞ്ചാവ് കേസ് പ്രതി തടഞ്ഞുനിര്‍ത്തി. ഇരുവരും സംസാരമുണ്ടായി. തുടര്‍ന്നാണ് ഗുണ്ടാസംഘം സാബുവിന്‍െറ വീട്ടുപടിക്കല്‍ എത്തി അക്രമം അഴിച്ചുവിട്ടത്. കുറേനാളുകളായി ചെന്നിയോട്, മേലാരിയോട്, പുന്നാവൂര്‍ പ്രദേശങ്ങളില്‍ അക്രമികള്‍ അഴിഞ്ഞാടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.