മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ നീക്കം: നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

കഴക്കൂട്ടം: കോട്ടറക്കരിയില്‍ സ്വകാര്യ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ വെയ്ലൂര്‍ റസിഡന്‍റ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ സ്ത്രീകളടക്കം മംഗലപുരം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. സ്റ്റോപ് മെമ്മോ നല്‍കാതെ ജീവനക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ളെന്ന് പറഞ്ഞായിരുന്നു ഉപരോധം. പഞ്ചായത്ത് സമിതിയില്‍ ഇതു സംബന്ധിച്ച് ഒരുതീരുമാനവും എടുത്തിട്ടില്ളെന്ന് വൈസ്പ്രസിഡന്‍റ് സുമയും വാര്‍ഡംഗം അമൃതയും പറയുമ്പോള്‍ സമിതിയില്‍ എടുത്ത തീരുമാനപ്രകാരമാണ് ടവര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് പ്രസിഡന്‍റ് വാദിക്കുന്നു. ഇതേചൊല്ലി ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ പ്രതിഷേധം വൈകീട്ട് വരെ നീണ്ടു. സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുമെന്നുകണ്ട് മംഗലപുരം പൊലീസും സ്ഥലത്തത്തെി. പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തില്ലാത്തതിനാല്‍ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്താനും ഇന്ന് സ്റ്റോപ് മെമ്മോ കൊടുക്കുമെന്നും രേഖാമൂലം എഴുതി പ്രസിഡന്‍റ് ഷാഫി പൊലീസിനെ ഏല്‍പിച്ച ശേഷമാണ് സമരക്കാര്‍ പിരിഞ്ഞത്. വാര്‍ഡംഗത്തിന്‍െറ നേതൃത്വത്തിലാണ് പ്രതിഷേധവുമായത്തെിയത്. രഹസ്യമായാണ് കോട്ടറക്കരിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. വൈകിയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. ഏപ്രില്‍ രണ്ടിന് തീരുമാനമെടുത്തെന്നും ഈമാസം മൂന്നിന് അനുമതി നല്‍കിയെന്നുമാണ് രേഖ. കുളം കുഴിക്കുന്നുവെന്നാണ് നാട്ടുകാരെ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ വലിയവാഹനങ്ങള്‍ വന്നുപോകുന്നതുകണ്ട് അന്വേഷിച്ചപ്പോഴാണ് മൊബൈല്‍ ടവര്‍ വരുന്ന കാര്യം നാട്ടുകാര്‍ അറിഞ്ഞതെന്നും അമൃത പറഞ്ഞു. എന്നാല്‍ രണ്ട് ടവറുകള്‍ സ്ഥാപിക്കാന്‍ അപേക്ഷയുമായത്തെിയപ്പോള്‍ ഒന്ന് ആദ്യമേ വിലക്കിയെന്നും രണ്ടാമത്തേത് ആള്‍പാര്‍പ്പില്ലാത്ത സ്ഥലമായതിനാല്‍ പഞ്ചായത്ത് സമിതിയില്‍ തീരുമാനമെടുത്ത് അനുവാദം നല്‍കുകയായിരുന്നെന്നും പ്രസിഡന്‍റ് ഷാഫി പറഞ്ഞു. പ്രതിഷേധം ഉണ്ടായാല്‍ അനുവാദം പിന്‍വലിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും പ്രസിഡന്‍റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.