കാവനാട്ടെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തില്‍

കാവനാട്: ഒറ്റദിവസത്തെ ശക്തമായ മഴയില്‍ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളംകയറി. രാമന്‍കുളങ്ങര, കുരീപ്പുഴ, കാവനാട്, തോപ്പില്‍ക്കടവ്, മൂലങ്കര, മരുത്തടി, ഒഴുക്കുതോട് തുടങ്ങിയ പ്രദേശങ്ങളിലെ പല വീട്ടിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കാറ്റിലും മിന്നലിലും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. മാലിന്യം അടിഞ്ഞുകൂടി ഓടകള്‍ അടഞ്ഞുകിടക്കുന്നതാണ് പലയിടത്തും വെള്ളം കയറാന്‍ കാരണമായിരിക്കുന്നത്. രാമന്‍കുളങ്ങര മാര്‍ക്കറ്റിനുസമീപം അനിയുടെ വീടിനുചുറ്റും വെള്ളം കയറി. ദേശീയപാതയില്‍നിന്ന് മഴവെള്ളം വീട്ടിലേക്ക് കയറുകയായിരുന്നു. കഴിഞ്ഞദിവസം റോഡ് ടാര്‍ ചെയ്തിരുന്നു. ഈസമയം ഓടയിലേക്ക് വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമൊരുക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ളെന്നും ഇതാണ് വെള്ളം കയറാന്‍ കാരണമെന്നും അനി പറയുന്നു. മൂലങ്കരയില്‍ ഓടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ റോഡിലെ വെള്ളക്കെട്ടുമൂലം ഗതാഗതതടസ്സം നേരിട്ടു. കോര്‍പറേഷന്‍ ജീവനക്കാര്‍ എത്തി മാലിന്യവും മറ്റും നീക്കി വെള്ളം ഒഴുക്കിവിട്ടതോടെയാണ് പ്രശ്നം പരിഹരിച്ചത്. ദേശീയപാതയില്‍ തോപ്പില്‍ക്കടവ് ഭാഗത്ത് വെള്ളം ഉയര്‍ന്നത് ഏറെനേരം ഗതാഗതം ബുദ്ധിമുട്ടിലാക്കി. മുതിരപ്പറമ്പ് പള്ളിക്കുസമീപത്തെ റോഡിലും വെള്ളം ഉയര്‍ന്നു. ശക്തമായ കാറ്റില്‍ രാമന്‍കുളങ്ങര മാര്‍ക്കറ്റിനുസമീപത്തെ തട്ടുകട തകര്‍ന്നു. ചിലയിടങ്ങളില്‍ മരച്ചില്ലകള്‍ വീണ് വൈദ്യുതിബന്ധവും തകരാറിലായി. കിളികൊല്ലൂരില്‍ പ്രാഥമികാരോഗ്യകേന്ദ്രം വെള്ളക്കെട്ടായതോടെ കുട്ടികളും ഗര്‍ഭിണികളും വലഞ്ഞു. കടപ്പാക്കട, നായേഴ്സ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഓട നിറഞ്ഞൊഴുകി ജങ്ഷന്‍ വെള്ളക്കെട്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.