വെടിക്കെട്ടുമായി ബന്ധപ്പെട്ട് അക്രമം; 18 പേര്‍ക്ക് പരിക്ക്

നാഗര്‍കോവില്‍: പുതുക്കടയ്ക്കുസമീപം കൂട്ടാലുമൂട് ഭദ്രേശ്വരിയമ്മന്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെയുണ്ടായ അക്രമത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വെടിക്കെട്ടിനത്തെിയ നാട്ടുകാര്‍ കാണിച്ച അക്രമങ്ങളിലും പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊലീസുകാര്‍ക്കുമടക്കം പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 18 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം ഉത്സവത്തിനിടെ ഉണ്ടായ വെട്ടിക്കെട്ട് അപടത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്നും പരവൂര്‍ അപകടത്തിന്‍െറ പശ്ചാത്തലത്തിലും ആദ്യം ജില്ലാ ഭരണകൂടവും പൊലീസും വെട്ടിക്കെട്ടിന് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ നടത്തിയ ഇടപെടലുകള്‍ കാരണം പതിവായി രാത്രി രണ്ടിന് നടത്താറുളള വെടിക്കെട്ടിനുപകരം രാത്രി ഒമ്പതിനും ഒമ്പതരയ്ക്കും ഇടയില്‍ വെടിക്കെട്ട് നടത്താന്‍ പൊലീസ് അനുവാദം നല്‍കി. എന്നാല്‍ അനുവദിച്ച സമയവും കഴിഞ്ഞ് ക്ഷേത്രത്തിന് പുറത്ത് വെടിക്കെട്ട് നടത്തിയെന്ന് പറഞ്ഞ് പൊലീസ് ഒരു വിഭാഗത്തെ തടഞ്ഞു. ഇതോടെ പൊലീസിനുനേരെ കല്ളേറുണ്ടായി. തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ക്ക് പരിക്കറ്റു. എന്നാല്‍ ഉത്സവം കഴിഞ്ഞ് കൊടിയിറക്കുമ്പോള്‍ നടക്കാറുളള ആചാരപ്രകാരമുളള പടക്കം പൊട്ടിക്കലാണ് നടന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.