വര്‍ക്കല: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി കേന്ദ്രസേനയത്തെി. 25 ബൂത്തുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സംസ്ഥാന പൊലീസിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. റൂറല്‍ എസ്.പിയുടെ മേല്‍നോട്ടത്തില്‍ വര്‍ക്കല സി.ഐ ഗോപകുമാറിന്‍െറ നേതൃത്വത്തിലാണ് സേനയെ വിന്യസിക്കുക. കല്ലമ്പലം, അയിരൂര്‍, ഇടവ എന്നിവിടങ്ങളില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ചും നടത്തി. നിയോജക മണ്ഡലത്തില്‍ 25 ബൂത്തുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് സ്പെഷല്‍ ബ്രാഞ്ചും ഇന്‍റലിജന്‍സ് ബ്യൂറോയും വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അക്രമ സാധ്യതാ ലിസ്റ്റില്‍ നാവായിക്കുളം പഞ്ചായത്തിലെ ബൂത്ത് 52, നാവായിക്കുളം ഗവ. എല്‍.പി.എസ് ബൂത്ത് 51, ഗവ. എച്ച്.എസ്.എസ് നാവായിക്കുളം ബൂത്ത് 53 എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ സംഘര്‍ഷം, ആക്രമണം എന്നിവ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രശ്ന സാധ്യതാ ബൂത്തുകള്‍ ഇവയാണ്: ബൂത്ത്നമ്പര്‍ 48 - പറകുന്ന് എം.ജി.എം എല്‍.പി.എസ്, 62 - എ.കെ.എം എച്ച്.എസ് കുടവൂര്‍, 96 - ആര്‍.കെ.എം യു.പി.എസ് മുത്താന, നാല് - എന്‍.എസ്.എസ് കരയോഗ മന്ദിരം പാറയില്‍, 16 - ഗവ. എല്‍.പി.എസ് വെണ്‍കുളം, 22 - ഗവ. എല്‍.പി.എസ് ഹരിഹരപുരം, 25 - ഗവ. എല്‍.പി.എസ് വേടര്‍കുന്ന്, 37 -ഗവ. എച്ച്.എസ് പാളയംകുന്ന്, 38 - ചാവര്‍കോട് - വേങ്കോട് എല്‍.പി.എസ്, 104 - മുട്ടപ്പലം ഗവ. ഐ.ടി.ഐ, 116 - കുരക്കണ്ണി ഗവ. എല്‍.പി.ബി.എസ്, 144 - മൈനര്‍ ഇറിഗേഷന്‍ ഓഫിസ് വര്‍ക്കല, 152 - ഗവ. എല്‍.പി.എസ് വിളബ്ഭാഗം, 29 - ഗവ. എല്‍.പി.എസ് ഇലകമണ്‍, 95 - എ.എം.എല്‍.പി.എസ് കോവൂര്‍, ഒമ്പത് - ലക്ഷ്മി മെമ്മോറിയല്‍ എല്‍.പി.എസ്, 127 - ഗവ. മുസ്ലിം എച്ച്.എസ് നടയറ, 145 - ഗവ. എച്ച്.എസ് വെട്ടൂര്‍ എന്നിവിടങ്ങളിലാണ്. പണമോ സമ്മാനങ്ങളോ നല്‍കിയോ ഭീഷണിപ്പെടുത്തിയോ വോട്ടര്‍മാരെ വരുതിയിലാക്കാന്‍ സാധ്യതയുള്ള ബൂത്തുകളുടെ പട്ടികയില്‍ മണ്ഡലത്തിലെ നാല് ബൂത്തുകള്‍ ഇടം പിടിച്ചിട്ടുണ്ട്. ഗവ. എല്‍.പി.എസ് വേടര്‍കുന്ന്, ഗവ. യു.പി.എസ് അയിരൂര്‍, ഗവ. ഐ.ടി.ഐ മുട്ടപ്പലത്തെ രണ്ടെണ്ണം തുടങ്ങിയവയാണ്. ഈ നാലിടങ്ങളിലും ഷാഡോ, സ്പെഷല്‍ ബ്രാഞ്ച് പൊലീസ് മഫ്തിയില്‍ പ്രവര്‍ത്തിക്കും. പ്രശ്ന സാധ്യതയുള്ള എല്ലാ ബൂത്തുകളിലും നാല് വീതം കേന്ദ്ര സേനാംഗങ്ങളെ വിന്യസിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.