സ്ഥാനാര്‍ഥി സ്വീകരണങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും; ഇനി വോട്ടുറപ്പിച്ച് വീടുവീടാന്തരം

കുണ്ടറ: സ്ഥാനാര്‍ഥി പര്യടനങ്ങള്‍ വ്യാഴാഴ്ച പൂര്‍ത്തിയാകുന്നതോടെ അടവുകളുടെയും തന്ത്രങ്ങളുടെയും സമയമാണിനി. വാഹനങ്ങളില്‍നിന്ന് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നിലത്തിറങ്ങുന്ന നേരം. സ്വീകരണവേളകളില്‍ വന്ന പാളിച്ചകള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനി മുന്‍തൂക്കം. മുന്നണി സ്ഥാനാര്‍ഥികളും മറ്റ് സ്ഥാനാര്‍ഥികളും തങ്ങളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള പര്യടനങ്ങള്‍ പൂര്‍ത്തിയാക്കി. നെടുമ്പന പഞ്ചായത്തിലെ സ്വീകരണപരിപാടികളോടെ പ്രചാരണം അവസാന പിരിമുറുക്കത്തിലേക്ക് എത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് തൃക്കോവില്‍വട്ടം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സ്വീകരണം നല്‍കി. എന്‍. അഴകേശന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ഇ. മേരിദാസന്‍, കോയിവിള രാമചന്ദ്രന്‍, ടി.സി. വിജയന്‍, കല്ലട വിജയന്‍, എ.എസ്. നോള്‍ഡ്, കെ.ആര്‍.വി. സഹജന്‍, കെ. ബാബുരാജന്‍, ശ്രീധരന്‍പിള്ള, വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നെടുമ്പന പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്വീകരണം നടന്നത്. വിവിധ മേഖലയില്‍ ചേര്‍ന്ന യോഗങ്ങളില്‍ എല്‍.ഡി.എഫ് നേതാക്കളായ കെ. സുഭഗന്‍, ആര്‍. സേതുനാഥ്, എന്‍. സന്തോഷ്, എ.ജി. രാധാകൃഷ്ണന്‍, ഐ. മുജീബ്, എസ്. നാസറുദ്ദീന്‍, ആര്‍. ബ്രൈറ്റ്, കെ. ഉണ്ണികൃഷ്ണന്‍, കെ. ദിനേശ് ബാബു, ആര്‍. ബിജു, സി.പി. പ്രദീപ്, നിഷാ സാജന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി എം.എസ്. ശ്യാംകുമാറിന് നല്ലിലയില്‍ നടന്ന സ്വീകരണ പരിപാടിയുടെ സമാപന സമ്മേളനം ഡോ. പട്ടത്താനം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇളവൂര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സജി ചന്ദ്രന്‍, സി.കെ. ചന്ദ്രബാബു, അഡ്വ. ഗോപകുമാര്‍, വസന്ത ബാലചന്ദ്രന്‍, ബിറ്റി സുധീര്‍, പെരുമ്പുഴ സന്തോഷ്, രേണുക, ശിവന്‍, ജയദാസ്, കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.