ആറ്റിങ്ങല്‍: അഴൂര്‍ വെയിലൂര്‍ ഗവ.എച്ച്.എസിന് സമീപത്തെ ഭൂമിയില്‍ ഭൂരഹിതര്‍ ആരംഭിച്ച സമരം തുടരുന്നു. 600ഓളം കുടിലുകളാണ് എട്ടേക്കര്‍ വരുന്ന ഇവിടെയുള്ളത്. തെരഞ്ഞെടുപ്പിനുമുമ്പ് അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി പതിച്ചുനല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. ഏപ്രില്‍ 19ന് രാത്രി പന്ത്രണ്ടോടെയാണ് സമരം ആരംഭിച്ചത്. സമരം 22 ദിവസം പിന്നിട്ടു. ആദ്യഘട്ടത്തില്‍ പ്രദേശവാസികള്‍ മാത്രമാണ് സമരത്തിനിറങ്ങിയത്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ എത്തുകയും പങ്കാളികളാവുകയും ചെയ്തു. നിലവില്‍ അഴൂര്‍, മംഗലപുരം, കഠിനംകുളം, മണമ്പൂര്‍, ചിറയിന്‍കീഴ്, കിഴുവിലം, കടയ്ക്കാവൂര്‍, പോത്തന്‍കോട്, അണ്ടൂര്‍, മുദാക്കല്‍ പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവര്‍ സമരഭൂമിയിലുണ്ട്. സംസ്ഥാന സര്‍ക്കാറിന്‍െറ ഭൂരഹിതകേരളം പദ്ധതിയില്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഭൂമി ലഭിച്ചില്ല. പദ്ധതി ഗുണഭോക്തൃലിസ്റ്റ് തയാറാക്കിയപ്പോള്‍ എല്ലാവരും അര്‍ഹരാണെന്ന് കണ്ടത്തെിയിരുന്നു. ഭൂമി ആവശ്യപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ ഭൂമിയില്ളെന്നും കണ്ടത്തെിത്തന്നാല്‍ നല്‍കാമെന്നുമാണത്രെ അറിയിച്ചത്. ഇതേതുടര്‍ന്നാണ് പ്രദേശവാസികളായ മിനി, അച്ചാമ്മ ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഭൂമി കണ്ടത്തൊന്‍ അന്വേഷണം ആരംഭിച്ചത്. വെയിലൂര്‍ ഗവ.എച്ച്.എസ് ഉള്‍പ്പെടുന്ന 12 ഏക്കറില്‍ അഞ്ച് ഏക്കറിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും ബാക്കി ഭൂമി സര്‍ക്കാറിന്‍േറതാണെന്നും നിലവില്‍ വേറൊരു പദ്ധതിക്കും ഉപയോഗിക്കുന്നില്ളെന്നും കണ്ടത്തെി. നേരത്തേ കളിമണ്‍ ഖനന കമ്പനി പാട്ടത്തിനെടുത്ത ഭൂമിയാണിത്. വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി തിരിച്ചുപിടിച്ചിരുന്നു. കമ്പനിയും സര്‍ക്കാറും വസ്തുവിന്‍െറ പേരില്‍ നിയമപോരാട്ടം നടത്തിയെങ്കിലും സര്‍ക്കാറിന് അനുകൂലമായി വിധിയുമുണ്ടായി. പിന്നീട് ഭൂരഹിത കേരളം പദ്ധതി ഗുണഭോക്തൃ ലിസ്റ്റിലുള്‍പ്പെട്ട സ്ത്രീകള്‍ റവന്യൂ ഉദ്യോഗസ്ഥരെ സമീപിച്ച് ഭൂമി കണ്ടത്തെിയതായി അറിയിച്ചു. എന്നാല്‍, ഉദ്യോഗസ്ഥ സംഘം നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഇതേതുടര്‍ന്നാണ് സമരം ആരംഭിച്ചത്. ആദ്യം വൃക്ഷശിഖരങ്ങളും ടാര്‍പോളിനും പഴയ സാരികളും ഉപയോഗിച്ച് കുടിലുകള്‍ കെട്ടുകയായിരുന്നു. ആദ്യദിനങ്ങളില്‍ പകല്‍ മാത്രം സമരഭൂമിയില്‍ കഴിഞ്ഞിരുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍, മൂന്നാഴ്ച പിന്നിടുമ്പോള്‍ ഭൂരിഭാഗംപേരും കുടിലുകളില്‍ ഭക്ഷണം പാചകം ചെയ്ത് ഇവിടെ താമസിക്കുകയാണ്. ഡെപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇവരെ ചര്‍ച്ചക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. സമരക്കാരുടെ പ്രതിനിധികളായി 10 അംഗ സംഘം ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തി. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ പരിഗണിക്കാമെന്നും തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിയട്ടേയെന്നുമാണ് കലക്ടര്‍ പറഞ്ഞത്. സമരം ആരംഭിച്ച വേളയില്‍ത്തന്നെ ഇവരെ കുടിയൊഴിപ്പിക്കുന്ന കാര്യവും ഉദ്യോഗസ്ഥ തലത്തില്‍ ആലോചിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിവാദം ഒഴിവാക്കാന്‍ തുടര്‍ നടപടി മാറ്റിവെക്കുകയായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടുകയോ ഈ സമരത്തെക്കുറിച്ച് പ്രതികരിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, വലുതും ചെറുതുമായ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സമരസ്ഥലത്തത്തെി പിന്തുണയറിയിക്കുകയും വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.