തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ തലസ്ഥാന ജില്ലക്ക് മികച്ചനേട്ടം. 75.40 ആണ് ജില്ലയുടെ വിജയശതമാനം. അഞ്ച് സ്കൂളുകള്‍ നൂറുമേനി വിജയം കരസ്ഥമാക്കി. ജില്ലയില്‍ 174 സ്കൂളുകളിലായി 38110 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 37683 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 28413 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. സ്കൂള്‍ ഗോയിങ്ങില്‍ 26378ഉം (80.44 ശതമാനം) ടെക്നിക്കല്‍ സ്കൂള്‍ വിഭാഗത്തില്‍ 77ഉം (58.33 ശതമാനം) ഓപണ്‍ സ്കൂളില്‍ 1958ഉം (41.16 ശതമാനം) പേരാണ് വിജയിച്ചത്. സ്കൂള്‍ ഗോയിങ്ങില്‍ 867 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ളസ് നേടാനായി. ഓപണ്‍ സ്കൂളില്‍ ഒരാള്‍ക്ക് മാത്രമാണ് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചത്. ടെക്നിക്കല്‍ സ്കൂള്‍ വിഭാഗത്തില്‍ എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ച ആരുമില്ല. കഴിഞ്ഞ വര്‍ഷത്തെ ജില്ലയിലെ വിജയശതമാനം 82.93 ആയിരുന്നു. ഇക്കുറി 7.53 ശതമാനത്തിന്‍െറ കുറവാണ് ഉണ്ടായിട്ടുള്ളത്. ക്രൈസ്റ്റ് നഗര്‍ ഇ.എം.എച്ച്.എസ്.എസ്, ശ്രീകാര്യം ലയോള എച്ച്.എസ്.എസ്, നാലാഞ്ചിറ സര്‍വോദയ വിദ്യാലയ എച്ച്.എസ്.എസ്, വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് എച്ച്.എസ് എസ്, വഴുതക്കാട് ചിന്മയ എച്ച്.എസ്.എസ് എന്നീ സ്കൂളുകളാണ് നൂറുമേനി വിജയം കരസ്ഥമാക്കിയത്. വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ജില്ലയില്‍ 3094 പേര്‍ പരീക്ഷയെഴുതി. ഇതില്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും 2718 പേരും (87.85 ശതമാനം) പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും 2477 പേരും (80.06 ശതമാനം) വിജയിച്ചു. കഴിഞ്ഞ വര്‍ഷം പാര്‍ട്ട് ഒന്നിനും രണ്ടിനും 92.10 ശതമാനം വിജയമുണ്ടായിരുന്നത് ഇത്തവണ 87.85 ശതമാനമായും പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും 81.22 ശതമാനമായിരുന്നത് 80.06 ആയും കുറഞ്ഞു. ആറ്റിങ്ങല്‍ ഗവ. വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്സിലെ ഗോകുല്‍ ജി.എയാണ് വോക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ലയില്‍ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ ഏക വിദ്യാര്‍ഥി. ലൈവ് സ്റ്റോക് മാനേജ്മെന്‍റ് വൊക്കേഷനല്‍ വിഷയമായി പഠിച്ചാണ് ഗോകുല്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. ജില്ലയിലെ ബധിര-മൂക വി.എച്ച്.എസ്.ഇ സ്കൂളായ ജഗതി ഗവ. വി.എച്ച്.എസ്.എസ് ആന്‍ഡ് ടി. എച്ച്.എസ് ഫോര്‍ ഡഫ് നൂറുമേനി വിജയം കരസ്ഥമാക്കി. പ്രത്യേകം തയാറാക്കിയ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ചാണ് ബധിരമൂക സ്കൂളുകളില്‍ പരീക്ഷ നടത്തിയത്. തൊഴിലധിഷ്ഠിത ഹയര്‍സെക്കന്‍ഡറിയില്‍ മുന്ന് പാര്‍ട്ടുകളിലുമുള്ള വിജയ ശതമാനം 80.06 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 81.22 ശതമാനമായിരുന്നു. ഒന്ന്, രണ്ട് പാര്‍ട്ടുകളില്‍ 87.85 ശതമാനമാണ് വിജയം. മുന്‍വര്‍ഷം ഇത് 92.10 ശതമാനമായിരുന്നു. ആറ്റിങ്ങല്‍ വി.എച്ച്.എസ്.എസിലെ ഗോകുല്‍ കെ.ജെ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. ജില്ലയില്‍ പരീക്ഷ എഴുതിയ 3094 കുട്ടികളില്‍ 2477 കുട്ടികളാണ് ഉപരിപഠന യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.