ചിറയിന്‍കീഴ്: മോദിയിലൂടെ നടപ്പായിക്കൊണ്ടിരിക്കുന്ന ആര്‍.എസ്.എസ് ഭരണത്തിന്‍െറ ദ്രോഹങ്ങള്‍ നമ്മുടെ നാട് അനുഭവിക്കുകയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. മുരുക്കുംപുഴയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് ഭരണത്തിന്‍െറ ഫലമായി നാം എന്ത് കഴിക്കണമെന്ന് മറ്റുള്ളവര്‍ തീരുമാനിക്കുന്ന സ്ഥിതിയിലേക്കത്തെി. രാജ്യത്തിന്‍െറ സമസ്ത മേഖലയിലും ജനവിരുദ്ധ നയങ്ങളാണ് നടപ്പാക്കുന്നത്. ഈ ഭരണത്തിന്‍െറ ഗുണം വന്‍കിട മുതലാളിമാര്‍ക്ക് മാത്രമാണ്. ബി.ജെ.പിക്കാര്‍ നാട്ടില്‍ നടത്തിയ പ്രചാരണം മോദി സാധാരണക്കാരനാണ് എന്നാണ്. എന്നാല്‍, മോദിയുടെ നയങ്ങള്‍ പാവപ്പെട്ടവന് ദ്രോഹം ചെയ്യുന്നതും കോര്‍പറേറ്റുകള്‍ക്ക് ഗുണം ചെയ്യുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ മംഗലാപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഡി. പ്രകാശ് അധ്യക്ഷതവഹിച്ചു. യോഗത്തില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍. രാജന്‍, എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. സുഭാഷ്, സെക്രട്ടറി മനോജ് ബി. ഇടമന, ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് ദിവാകരന്‍, മംഗലാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മംഗലാപുരം ഷാഫി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.