തിരുവനന്തപുരം: നഗരത്തില്‍ ഇന്നലെയുണ്ടായ തെരുവുനായ ആക്രമണത്തില്‍ വഴിയാത്രക്കാര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു. ഒടുവില്‍ നാട്ടുകാര്‍ നായ്ക്കളെ തല്ലിക്കൊന്നു. ഇവക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെയാണ് കുറവന്‍കോണം, മുട്ടട, നന്തന്‍കോട് വാര്‍ഡുകളിലാണ് തെരുവുനായ ആക്രമണം നടത്തിയത്. വഴിയാത്രക്കാരായ ഏതാനും പേരെ ഓടിച്ചിട്ട് കടിച്ചു. വീടുകളില്‍ മതില്‍ചാടിക്കടന്ന് വളര്‍ത്തുനായ, പൂച്ച തുടങ്ങിയവയെയും ആക്രമിച്ചു. ജനങ്ങള്‍ കോര്‍പറേഷനില്‍ വിവരം അറിയിച്ചിരുന്നെങ്കിലും ആരോഗ്യവിഭാഗം അധികൃതര്‍ എത്തുന്നതിന് മുമ്പ് തന്നെ ജനം സംഘടിച്ച് നായ്ക്കളെ തല്ലിക്കൊന്നു. ശേഷം അധികൃതരത്തെി ചത്തനായ്ക്കളുടെ ശരീരത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസില്‍ പരിശോധിച്ചപ്പോഴാണ് ഇവയ്ക്ക് പേവിഷ ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ജനം ജാഗ്രത പാലിക്കണമെന്ന് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അറിയിച്ചു. പേവിഷബാധയുള്ള നായ്ക്കള്‍ മിക്ക വാര്‍ഡുകളിലുമുണ്ടെന്നാണ് ആരോഗ്യവിഭാഗം കരുതുന്നത്. പേവിഷബാധയുള്ള നായയുടെ ആക്രമണത്തിനിരയായ മറ്റ് തെരുവ്നായ്ക്കള്‍ ഏതൊക്കെയെന്ന് അന്വേഷിച്ചുവരുന്നതായി ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. സംശയം തോന്നുന്നവയെ പിടികൂടി പ്രത്യേകം പാര്‍പ്പിക്കാനാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.