വെള്ളറട: കഴിഞ്ഞ ദിവസം രാത്രി വെള്ളറട മേഖലയില്‍ ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ 10 വീടുകള്‍ തകര്‍ന്നു. വന്‍ മരങ്ങള്‍ കടപുഴകി. നൂറുകണക്കിന് റബര്‍ മരങ്ങള്‍ നിലംപൊത്തി. നിരവധി വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നു. മുട്ടച്ചന്‍ തെക്കേക്കരയില്‍ മണിയന്‍, മുട്ടച്ചന്‍ റോഡരികത്ത് അജികുമാര്‍, മുട്ടച്ചന്‍ ആറടിക്കരയില്‍ പ്രജലകുമാരി, മുട്ടച്ചല്‍ ആതിരാ ഭവനില്‍ അശോകന്‍, മുട്ടച്ചന്‍ പുഷ്പവിലാസത്തില്‍ പുഷ്പ ബേബി, മുട്ടച്ചന്‍ റോഡരികത്ത് സെല്‍വന്‍, മുട്ടച്ചല്‍ വടക്കേക്കര സെബാസ്റ്റ്യന്‍, മുട്ടച്ചന്‍ പള്ളിവിളയില്‍ തോമസ്, എലിവാലന്‍കോണം ആറടിക്കരയില്‍ അജി, ആനപ്പാറ റോഡരികില്‍ സുനി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ശക്തമായ മഴയോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റില്‍ നൂറുകണക്കിന് വാഴകള്‍ നിലംപൊത്തി. ഇടിമിന്നലില്‍ പ്രദേശത്തെ വൈദ്യുതോപകരണങ്ങള്‍ തകരാറിലായി. കഴിഞ്ഞദിവസം തകരാറിലായ വൈദ്യുതിബന്ധം പുന$സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് കെ.എസ്.ഇ.ബി അധികൃതര്‍. കെ.എസ്.ഇ.ബിക്ക് വന്ന നഷ്ടം തിട്ടപ്പെടുത്താറായിട്ടില്ല. പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീടുകള്‍ എ.ടി.ജോര്‍ജ് എം.എല്‍.എ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.