സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ മാലിന്യം തള്ളിയ സ്ഥാപനത്തിന് കാല്‍ലക്ഷം പിഴ

തിരുവനന്തപുരം: സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ മാലിന്യം തള്ളിയ കേശവദാസപുരം ബിഗ് ബസാറിനെതിരെ കാല്‍ലക്ഷം പിഴയിട്ടു. തിരുമല, കൊങ്കളം നാഗരുകാവിന് സമീപം പൊതുസ്ഥലത്തും സ്വകാര്യവ്യക്തിയുടെ പറമ്പിലുമായാണ് അഞ്ച് ലോഡോളം വരുന്ന മാലിന്യം തള്ളിയത്. മാലിന്യക്കൂമ്പാരത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് മേയര്‍ വി.കെ. പ്രശാന്ത് സ്ഥലത്തത്തെി നടപടി സ്വീകരിച്ചു. മാലിന്യം വ്യാപാര സ്ഥാപനത്തെക്കൊണ്ടുതന്നെ തിരികെ എടുപ്പിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് കൊങ്കളം ജങ്ഷന് സമീപം പൊതുസ്ഥലത്തും പറമ്പിലും മാലിന്യം തള്ളിയനിലയില്‍ കണ്ടത്തെിയത്. പഴയ ബാഗുകള്‍, ചെരിപ്പ്, തുണി തുടങ്ങിയവ ഉള്‍പ്പെട്ട മാലിന്യമാണ് തള്ളിയത്. ബിഗ് ബസാറില്‍ പഴയ തുണിയും ചെരിപ്പും ബാഗുകളും പേപ്പറുകളും എടുത്ത് ഡിസ്കൗണ്ട് കുപ്പണുകള്‍ നല്‍കുന്ന രീതി അടുത്തിടെ തുടങ്ങിയിരുന്നു. ഇങ്ങനെ ജനങ്ങളില്‍നിന്ന് ശേഖരിച്ച മാലിന്യം രാത്രിയാണ് വയലില്‍ കൊണ്ടിട്ടതത്രെ. മാലിന്യത്തില്‍നിന്ന് കിട്ടിയ മേല്‍വിലാസത്തിലെ ഫോണില്‍ മേയര്‍ വിളിച്ചു. ഫോണിന്‍െറ ഉടമ താന്‍ പഴയ സാധനങ്ങള്‍ വ്യാപാരസ്ഥാപനത്തില്‍ നല്‍കിയതാണെന്ന് അറിയിച്ചു. പിന്നീട് മേയര്‍ വ്യാപാര സ്ഥാപന ഉടമകളുമായി ബന്ധപ്പെട്ടു. സ്ഥാപന ഉടമകള്‍ ആദ്യം നിഷേധിച്ചെങ്കിലും തങ്ങള്‍ മാലിന്യം കരാറുകാരനെ എല്‍പിച്ചതാണെന്നും അത് പൊതുയിടത്തില്‍ തള്ളിയതിന് സ്ഥാപനത്തിന് പങ്കില്ളെന്നും ഉടമകള്‍ പറഞ്ഞു. എന്നാല്‍ മാലിന്യം നീക്കിയില്ളെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചതോടെ കാര്യങ്ങള്‍ പന്തിയല്ളെന്നുകണ്ട് സ്വന്തം ചെലവില്‍ മാലിന്യം നീക്കം ചെയ്യുകയായിരുന്നു. മാലിന്യം ഏതെങ്കിലും അംഗീകൃത ഏജന്‍സിയെ ഏല്‍പിക്കാനും മേയര്‍ നിര്‍ദേശം നല്‍കി. പൊതു വഴിയില്‍ മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കോര്‍പറേഷന്‍െറ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണമെന്ന് മേയര്‍ നാട്ടുകാരെ അറിയിച്ചു. കൗണ്‍സിലര്‍ ആര്‍.പി. ശിവജി, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, തിരുമല കൗണ്‍സിലര്‍ പി.വി. മഞ്ജു എന്നിവരും മേയര്‍ക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.