ആറ്റിങ്ങല്‍: ഭക്തര്‍ക്ക് ആത്മീയനിര്‍വൃതി പകര്‍ന്ന് ചരിത്രപ്രസിദ്ധമായ ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ടിന് നിലത്തില്‍പോരോടെ സമാപനം. വിശാലമായ ശാര്‍ക്കര പറമ്പിലാണ് കാളിയൂട്ടിന്‍െറ അവസാന ചടങ്ങായ നിലത്തില്‍പോരും ദാരികവധവും നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ ക്ഷേത്രത്തിന് പിറകുവശത്തെ ചുട്ടികുത്തിപ്പുരയില്‍നിന്ന് സര്‍വാഭരണവിഭൂഷിതയായ ദേവി തിരുമുടി തലയിലേറ്റി. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ പോറ്റിയാണ് മുടി ചൂടിച്ചത്. മുടിയില്‍ പൂമാല ചാര്‍ത്തി തീര്‍ഥം തളിച്ചതോടെ നിലത്തില്‍പോര് ആരംഭിച്ചു. രുദ്രയായ ഭദ്രകാളി വാളുമായി പടക്കളത്തിലിറങ്ങുമ്പോള്‍ 11 ആചാര വെടികള്‍ മുഴങ്ങി. തുടര്‍ന്ന് ക്ഷേത്രപ്പറമ്പ് പോര്‍ക്കളമായി. സൂര്യാസ്തമയത്തോടെ കുലവാഴ വെട്ടി പ്രതീകാത്മകമായി ദാരികനിഗ്രഹം നടത്തി. തുടര്‍ന്നുള്ള മുടിത്താളമാടലോടെ ചടങ്ങുകള്‍ സമാപിച്ചു. രണ്ടര നൂറ്റാണ്ടായി നടക്കുന്ന ചടങ്ങാണ് കാളിയൂട്ട്. മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് കാളീനാടകം തുടങ്ങിയത്. ദേവിയായി ബിജുവും ദാരികനായി സുകുമാരന്‍ നായരുമാണ് വേഷമണിഞ്ഞത്. വര്‍ഷങ്ങളായി ഇരുവരുമാണ് ഈ സ്ഥാനത്ത് തുടരുന്നത്. കാളിയൂട്ട് നടത്തിപ്പിന്‍െറ ചുമതലയുള്ള പൊന്നറ കുടുംബത്തിലെ അംഗമാണ് ബിജു. നാണുവാശാന്‍ എന്നു വിളിക്കുന്ന കൊച്ചുനാരായണപിള്ളയില്‍നിന്ന് പാരമ്പര്യമായി കൈമാറിക്കിട്ടിയതാണ് വേഷം. കൃത്യമായ വ്രതാനുഷ്ഠാനങ്ങളോടെയാണ് ഇരുവരും കാളിയൂട്ട് ചടങ്ങുകളില്‍ പങ്കാളികളാകുന്നത്. ജനപ്രതിനിധികളും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.