ശാസ്താംകോട്ട: കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടിയായി ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്‍െറ സംരക്ഷണത്തിന് നിയമപ്രകാരമുള്ള അധികാരാവകാശങ്ങളുള്ള സ്റ്റാറ്റ്യൂട്ടറി അതോറിറ്റി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനം തടാകസ്നേഹികള്‍ക്ക് പ്രതീക്ഷയേകുന്നു. 10 വര്‍ഷത്തിലധികമായി സ്റ്റാറ്റ്യൂട്ടറി അതോറിറ്റി രൂപവത്കരണം എന്ന ലക്ഷ്യവുമായി നിരവധി സംഘടനകളാണ് സമരം നടത്തിയത്. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ടയിലേത്. അനിയന്ത്രിതമായ ജലചൂഷണവും മലിനീകരണവും മണ്ണൊലിപ്പും മൂലം ഈ അമൂല്യ പ്രകൃതി സമ്പത്ത് നാശോന്മുഖമാക്കിയിരിക്കുകയാണ്. ഇതിന്‍െറ സംരക്ഷണത്തിനായി 2010ല്‍ ബൃഹത്തായ മാസ്റ്റര്‍ പ്ളാന്‍ സി.ഡബ്ള്യു.ആര്‍.ഡി.എം തയാറാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിച്ചിരുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തേണ്ട സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ സ്റ്റാറ്റ്യൂട്ടറി അതോറിറ്റി വേണമെന്ന നിര്‍ദേശം അതിനുമുമ്പേതന്നെ ഉയര്‍ന്നതാണ്. തടാക സംരക്ഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ നടപ്പാക്കിയ പദ്ധതികളെപ്പറ്റി ലക്ഷങ്ങളുടെ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സ്റ്റാറ്റ്യൂട്ടറി അതോറിറ്റി എന്ന ആവശ്യത്തിന് ബലംവെച്ചത്. തടാക സംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍ തടാകതീരത്ത് നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തിന്‍െറയും തടാക സംരക്ഷണ ഏകോപനസമിതിയുടെ പ്രത്യക്ഷ സമരങ്ങളുടെയും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ നിരാഹാരസമരത്തിന്‍െറയും ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്ന നിലയില്‍ 2013 ജൂണ്‍ 15ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശാസ്താംകോട്ടയിലത്തെി 13ഇന സംരക്ഷണപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സ്റ്റാറ്റ്യൂട്ടറി അതോറിറ്റി എന്ന ആവശ്യം അന്നോ അതിനുശേഷമോ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രഖ്യാപനം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.