നേമം: സ്കൂള്‍ സമയത്ത് ടിപ്പര്‍ ഓട്ടം പാടില്ളെന്നിരിക്കെ അമിതവേഗത്തിലത്തെിയ ടിപ്പര്‍ ലോറി സ്കൂള്‍ ബസിലിടിച്ച് ബസിലുണ്ടായിരുന്ന ഏഴാം ക്ളാസുകാരന് പരിക്ക്. സ്കൂള്‍ ബസുകാരന്‍െറ തെറ്റെന്നാരോപിച്ച് ടിപ്പര്‍ത്തൊഴിലാളികള്‍ ഒത്തുകൂടി ബസ് ഡ്രൈവറെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ച് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചത് കാരയ്ക്കാമണ്ഡപത്ത് ഗതാഗതതടസ്സം സൃഷ്ടിച്ചു. പുതിയ കാരയ്ക്കാമണ്ഡപത്ത് വ്യാഴാഴ്ച രാവിലെ എട്ടിനാണ് അപകടമുണ്ടായത്. മേലാങ്കോട് ഭാഗത്തുനിന്ന് ദേശീയപാതയിലേക്ക് പ്രവേശിച്ച നേമം വിക്ടറി വോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബസിലാണ് ടിപ്പര്‍ ലോറിയിടിച്ചത്. മേലാങ്കോട് സ്വദേശിയായ ഏഴാം ക്ളാസുകാരന്‍ അരവിന്ദിനാണ് പരിക്കേറ്റത്. അരവിന്ദിനെ സമീപത്തെ ശാന്തിവിള താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തെ തുടര്‍ന്ന് ബസിലുണ്ടായിരുന്ന അമ്പതോളം വിദ്യാര്‍ഥികളെ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറ്റിവിടുകയായിരുന്നു. സ്കൂള്‍ ബസിന്‍െറ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. സ്കൂള്‍ പ്രവൃത്തിദിനങ്ങളില്‍ രാവിലെ എട്ടിനും പത്തിനുമിടക്കും വൈകുന്നേരങ്ങളില്‍ മൂന്നരക്കും അഞ്ചിനുമിടക്കും ടിപ്പര്‍ ഓടാന്‍ പാടില്ളെന്നിരിക്കെയാണ് മൂക്കുന്നിമലയിലെ ക്വാറികളിലേക്ക് ടിപ്പറുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. പകല്‍ സമയത്ത് ടിപ്പറുകളുടെ ഓട്ടത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സ്കൂള്‍ ദിനങ്ങളില്‍ റോഡില്‍ രാവിലെയും വൈകീട്ടും ട്രാഫിക് പൊലീസ് ഉണ്ടെങ്കിലും രാവിലെ ഒമ്പതിനേ എത്താറുള്ളൂ. കരമന-കളിയിക്കാവിള ദേശീയപാത പ്രാവച്ചമ്പലം വരെ നാല് വരിയായി വികസിച്ചതിന് ശേഷം റോഡിലൂടെ അമിതവേഗത്തിലാണ് വാഹനങ്ങളുടെ പാച്ചില്‍. ഇത് സ്കൂള്‍ കുട്ടികളെയും കാല്‍നടയാത്രക്കാരെയും ഒരുപോലെ ഭീതിപ്പെടുത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.