കിളിമാനൂര്‍: സംസ്ഥാന സര്‍ക്കാറിന്‍െറ ബജറ്റില്‍ കിളിമാനൂരിനും അഭിമാനകരമായ നേട്ടം. കിളിമാനൂരില്‍ ചിത്രകലാ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കാനും നഗരൂരില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കാനും തുക വകയിരുത്തിയതായി അഡ്വ. ബി. സത്യന്‍ എം.എല്‍.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കിളിമാനൂര്‍ രാജാരവിവര്‍മ സ്മാരക സമുച്ചയത്തെയാണ് ചിത്രകലാ ഇന്‍സ്റ്റിറ്റ്യൂട്ട് ആക്കുക. ഇതിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് കിളിമാനൂരില്‍ രാജാരവിവര്‍മ സാംസ്കാരികനിലയമെന്ന നാട്ടുകാരുടെ ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. വര്‍ഷങ്ങളായുള്ള പ്രദേശത്തിന്‍െറ സ്വപ്നമാണ് നഗരൂരില്‍ പൊലീസ് സ്റ്റേഷന്‍ എന്നത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തും പ്രഖ്യാപനം ഉണ്ടായെങ്കിലും ആവശ്യമായ സ്ഥലം കണ്ടത്തെി നല്‍ക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനായില്ല. 10 കിലോമീറ്ററോളം അകലെയുള്ള ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധിയിലാണ് പ്രദേശം. ഇതുകൊണ്ടുതന്നെ പല അവശ്യഘട്ടങ്ങളിലും പൊലീസിന്‍െറ സഹായം നാട്ടുകാര്‍ക്ക് കിട്ടിയിട്ടില്ല. പുതിയ സ്റ്റേഷന്‍ വരുന്നതോടെ ഇതിന് പരിഹാരമാകുമെന്ന കണക്കുകൂട്ടലിലാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.