ഇരവിപുരം: മുണ്ടക്കല്‍ കച്ചിക്കടവ് തീരത്ത് കടല്‍കയറ്റത്തില്‍ തീരമണഞ്ഞ കപ്പല്‍ നീക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. കപ്പല്‍ നീക്കുന്നതിനായുള്ള ടഗ് മും ബൈയില്‍നിന്ന് കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. ബേപ്പൂരില്‍നിന്ന് ടഗ് എത്തിക്കാനാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും മണ്ണില്‍ പുതഞ്ഞ നിലയിലുള്ള കപ്പല്‍ മാറ്റണമെങ്കില്‍ വലിയ ടഗ് വേണ്ടിവരും. കപ്പലില്‍ കയറുന്ന വെള്ളം അടിച്ചുകളയുന്നതിനാല്‍ കപ്പല്‍ അല്‍പം ഉയര്‍ന്ന് ആടി ത്തുടങ്ങിയിട്ടുണ്ട്. തുറമുഖ വകുപ്പ് അധികൃതരും തിങ്കളാഴ്ച എത്തിയിരുന്നു. കൊല്ലം തുറമുഖത്തിന് പുറത്ത് നങ്കൂരമിട്ടിരുന്ന മുംബൈയിലെ മേകാ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചൈനീസ് നിര്‍മിത മണ്ണുമാന്തിക്കപ്പലായ ഹെന്‍സിതാ ഫൈവ് 10 ദിവസം മുമ്പാണ് ശക്തമായ കാറ്റില്‍പെട്ട് നങ്കൂരം തകര്‍ന്ന് കച്ചിക്കടവ് തീരത്തടിഞ്ഞത്. മുണ്ടക്കല്‍ കച്ചിക്കടവ് തീരപ്രദേശം മുകേഷ് എം.എല്‍.എ സന്ദര്‍ശിച്ചു. കടലാക്രമണവും കടല്‍കയറ്റവും രൂക്ഷമായ കാക്കതോപ്പ് മുതല്‍ കച്ചിക്കടവ് വരെയുള്ള തീരപ്രദേശവും തകര്‍ന്ന വീടുകളും അദ്ദേഹം സന്ദര്‍ശിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഫ്ളാറ്റുകള്‍ നല്‍കുന്ന കാര്യം സര്‍ക്കാറിന്‍െറയും ജില്ലാ ഭരണകൂടത്തിന്‍െറയും ശ്രദ്ധയില്‍പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കപ്പല്‍ നീക്കംചെയ്യുന്നതിനായി തുറമുഖ വകുപ്പ് അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.