തിരുവനന്തപുരം: പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളി സമുദായത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ പ്രഫഷനല്‍ കോഴ്സുകള്‍ക്കുള്ള ഒരു ശതമാനം സംവരണം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകള്‍ക്കൂടി ബാധകമാകുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉദ്യോഗങ്ങളുടെ കാര്യത്തില്‍ നിലവിലുള്ള ഒ.ബി.സി സംവരണം തീര്‍ത്തും അപര്യാപ്തമാണെന്ന് സര്‍ക്കാറിന് ബോധ്യമുണ്ടെന്നും പിന്നാക്ക വിഭാഗ കമീഷന്‍െ റിപ്പോര്‍ട്ട് ഇക്കാര്യത്തില്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു. കെ.വി.എസ്.എസ് പേട്ട ശാഖയുടെ വിദ്യാഭ്യാസ അവാര്‍ഡുദാന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പേട്ട ശാഖാ പ്രസിഡന്‍റ് വി. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളി സംഘടന ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.എം. ദാസ് മുഖ്യപ്രഭാഷണം നടത്തി. മേയര്‍ വി.കെ. പ്രശാന്ത് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെ.വി.എസ്.എസ് ജനറല്‍ സെക്രട്ടറി നെടുവത്തൂര്‍ ചന്ദ്രശേഖരന്‍, ജില്ലാ കണ്‍വീനര്‍ കെ. സുനില്‍ദത്ത്, പേട്ട വാര്‍ഡ് കൗണ്‍സിലര്‍ ഡി. അനില്‍കുമാര്‍, കടകംപള്ളി വാര്‍ഡ് കൗണ്‍സിലര്‍ കെ. ശോഭാറാണി, സജുസുകുമാരന്‍, സെക്രട്ടറി പി. ചന്ദ്രന്‍, ലക്ഷ്മി ഗോപന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.