പാറശ്ശാല: മോഷണക്കേസുകളില്‍ പൊലീസ് അന്വേഷണം എങ്ങും എത്തുന്നില്ല. പാറശ്ശാല പ്രദേശത്ത് ഒരുമാസത്തിനുള്ളില്‍ മൂന്നോളം വീട് കവര്‍ച്ചയും ഒരു ബാങ്ക് മോഷണശ്രമവും നടന്നു. കഴിഞ്ഞമാസം 20ന് പുത്തന്‍കട ചന്തക്ക് സമീപം അനൂപ് ഭവനില്‍ ജോണ്‍റോസിന്‍െറ വീടിന്‍െറ ജനല്‍ക്കമ്പി വളച്ചുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 40 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ഒന്നാംനിലയിലെ വെന്‍റിലേറ്ററിന്‍െറ കമ്പി വളച്ചായിരുന്നു മോഷണം. സംഭവദിവസം പുലര്‍ച്ചെ 4.30ന് മോഷണം നടന്ന വീടിന്‍െറ മതില്‍ ചാടിക്കടന്ന് ഒരാള്‍ പോകുന്നത് സമീപവാസി കണ്ടിരുന്നു. അന്ന് മോഷണം നടന്ന വീടിന്‍െറ അരകിലോമീറ്റര്‍ ദൂരത്തെ വീടിന്‍െറ ജനല്‍ക്കമ്പി വളച്ച് അകത്തുകടന്ന് 5000 രൂപ കവര്‍ന്നിരുന്നു. ഇതേ മോഷണത്തിന് രണ്ടുദിവസംമുമ്പ് പാറശ്ശാല ഗാന്ധിപാര്‍ക്ക് ജങ്ഷനിലെ പ്രമുഖ ബാങ്കിന്‍െറ ശാഖയുടെ രണ്ട് പൂട്ടുകള്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവിന്‍െറ കൈയിലുണ്ടായിരുന്ന കമ്പിപ്പാര തറയില്‍ വീണതിനത്തെുടര്‍ന്ന് അലാറം പ്രവര്‍ത്തിച്ചതോടെ ഇയാള്‍ ഓടിമറയുകയായിരുന്നു. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം ഏറക്കുറെ വ്യക്തമാണ്. പുത്തന്‍കടയിലെ വീട്ടില്‍നിന്ന് ഓടിമറഞ്ഞ മോഷ്ടാവുമായി ബാങ്കിലെ സി.സി.ടി.വിയില്‍ കണ്ട ദൃശ്യത്തിന് സാമ്യമുണ്ടെന്ന് ദൃക്സാക്ഷി പൊലീസ് മൊഴി നല്‍കിയതായും സൂചനയുണ്ട്. സ്ഥിരം മോഷ്ടാക്കള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, തമിഴ്നാട്ടിലെ അതിര്‍ത്തി സ്റ്റേഷനില്‍പെട്ട മോഷ്ടാക്കള്‍, ജയിലില്‍നിന്ന് അടുത്തിടെ പുറത്തിറങ്ങിയവര്‍ തുടങ്ങിയവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്. മോഷണം നടന്നത് അതിര്‍ത്തിപ്രദേശമായതിനാല്‍ തമിഴ്നാട്ടില്‍നിന്നുള്ള സംഘമാണ് പിന്നിലെന്ന് അഭ്യൂഹങ്ങളും കേസ് അന്വേഷണത്തിന്‍െറ വേഗം കുറക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.