വെഞ്ഞാറമൂട്: മൈനിങ് ആന്‍ഡ് ജിയോളജി, മാണിക്കല്‍ പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ ഒത്താശയോടെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ ഇടിച്ചുനിരത്തിയ മാറാംകുന്ന് പരിസ്ഥിതിവകുപ്പിലെ ശാസ്ത്രജ്ഞര്‍ സന്ദര്‍ശിച്ചു. പരിസ്ഥിതി മന്ത്രാലയത്തിലെ സ്റ്റേറ്റ് എന്‍വയണ്‍മെന്‍റല്‍ ഓഫിസറും സംഘവുമാണ് പരിശോധന നടത്തിയത്. കെട്ടിടനിര്‍മാണത്തിന് 300 ചതുരശ്ര മീറ്ററില്‍കൂടുതല്‍ മണ്ണിടിക്കുന്നതിന് പരിസ്ഥിതിവകുപ്പിന്‍െറ അനുമതി വേണമെന്നിരിക്കെ ഉദ്യോഗസ്ഥ സ്വാധീനത്തോടെ വില്ല നിര്‍മാതാക്കള്‍ കുന്നിടിച്ച് നിരത്തിയതായുള്ള പരാതിയെതുടര്‍ന്നാണ് സന്ദര്‍ശനം. നിയമലംഘനം കണ്ടത്തെിയെങ്കിലും കൂടുതല്‍ പരിശോധനക്ക് ശേഷമേ നടപടിയുണ്ടാകൂ. സ്വകാര്യ വസ്തുവില്‍പ്പെട്ട ഏഴ് ഏക്കര്‍ കുന്നിന്‍ പ്രദേശമാണ് നികത്തിയത്. ഏകദേശം 60,000 ക്യുബിക് മീറ്റര്‍ മണ്ണ് ഇവിടെനിന്ന് കടത്തിയതായും പരാതിയുണ്ട്. ഒരേ സര്‍വേ നമ്പറില്‍ ഇത്രയും മണ്ണ് നീക്കാന്‍ അനുമതി നല്‍കിയതിനുപിന്നില്‍ അഴിമതി നടന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതിവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയത്. പരിസ്ഥിതി സൗഹൃദ പഞ്ചായത്തെന്നവകാശപ്പെടുന്ന മാണിക്കലില്‍ നിയമലംഘനം നടന്നിട്ടും അധികൃതര്‍ നടപടിയെടുത്തില്ളെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പോത്തന്‍കോട് പൊലീസും പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. പഞ്ചായത്തിന്‍െറ നിഷ്ക്രിയത്വം മുതലാക്കി നഗരാസൂത്രണ മന്ത്രാലയത്തിന്‍റെ അനുമതി നേടാനും വില്ല നിര്‍മിക്കുന്നവര്‍ ശ്രമിച്ചിരുന്നു. അതേസമയം, അനുവദനീയമായതില്‍ കൂടുതല്‍ മണ്ണ് നീക്കംചെയ്താല്‍ കുറ്റക്കാരില്‍നിന്ന് പിഴയീടാക്കാന്‍ മാത്രമേ കഴിയൂവെന്നും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് അനുമതി നല്‍കിയതെന്നും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.