നെയ്യാറ്റിന്‍കര: വിധിനിര്‍ണയത്തില്‍ അപാകതയെന്നാരോപിച്ച് ഒന്നാംവേദിയില്‍ ബഹളം; മത്സരാര്‍ഥികള്‍ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേതുടര്‍ന്ന് ഒരു മണിക്കൂറോളം മത്സരങ്ങള്‍ അലങ്കോലപ്പെട്ടു. പല വേദികളിലും വിധികര്‍ത്താക്കള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ബഹളത്തിനും സംഘര്‍ഷാവസ്ഥക്കും ഇടയാക്കി. പ്രധാന വേദിയായ ബോയ്സ് സ്കൂളിലെ സ്റ്റേജ് ഉപരോധിച്ച് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചതോടെ ഒരു മണിക്കൂറിലേറെ മത്സരം തടസ്സപ്പെട്ടു. ഇതിനിടെ വിദ്യാര്‍ഥി സംഘടനകളും മുദ്രാവാക്യങ്ങളുമായി മുന്‍നിരയില്‍ നിറഞ്ഞതിനാല്‍ സംഘര്‍ഷാവസ്ഥ മൂച്ഛിച്ചു. പിന്നീട് പൊലീസത്തെിയാണ് ഇവരെ നീക്കിയത്. മൂന്നാംവേദിയില്‍ നടന്ന എച്ച്.എസ്.എസ് വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരത്തില്‍ പങ്കെടുത്ത കുട്ടിക്ക് തന്നെ ഒന്നാംസ്ഥാനം ലഭിക്കുമെന്ന് സദസ്സിലെ ചിലര്‍ പ്രവചിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരോടുപോലും ഇവര്‍ ഇക്കാര്യം പറഞ്ഞു. മത്സരത്തിനിടെ കുട്ടിയുടെ മാല അഴിഞ്ഞുവീണു. നിയമം അനുസരിച്ച് ചമയം അഴിഞ്ഞുവീണാല്‍ മത്സരാര്‍ഥി അയോഗ്യയാക്കപ്പെടും. ഫലം വന്നപ്പോള്‍ ഈ കുട്ടിക്ക് തന്നെ സമ്മാനം ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് മറ്റുള്ളവര്‍ രംഗത്തത്തെുകയായിരുന്നു. ഒന്നാംവേദിയില്‍ എച്ച്.എസ്.എസ് പെണ്‍കുട്ടികളുടെ നാടോടിനൃത്തവേദിയില്‍ ഒരു പരിശീലകന്‍െറ ഒന്നിലേറെ വിദ്യാര്‍ഥികള്‍ക്ക് ഒന്നാംസമ്മാനം ലഭിച്ചതും പ്രതിഷേധത്തിനിടയാക്കി. ഇതില്‍ ഒത്തുകളിയുണ്ടെന്നാരോപിച്ചാണ് നാടോടിനൃത്തം, കുച്ചിപ്പുടി മത്സരാര്‍ഥികള്‍ ഒന്നാംവേദി കൈയേറി കുത്തിയിരിപ്പ് സമരം നടത്തിയത്. ഉപകരണസംഗീതമത്സരവേദിയിലെ വിധികര്‍ത്താക്കള്‍ക്ക് നിശ്ചിത യോഗ്യതയില്ളെന്നും ആറ് മത്സരങ്ങള്‍ക്കും ഒരേ വിധികര്‍ത്താക്കളെ നിയോഗിച്ചത് കലോത്സവ മാന്വലിന് വിരുദ്ധമാണെന്നും ആരോപിച്ച് ഒരുവിഭാഗം വ്യാഴാഴ്ച ബഹളമുണ്ടാക്കിയിരുന്നു. പ്രധാനമത്സരങ്ങള്‍ നടന്ന വേദികളിലെല്ലാം കഴിഞ്ഞദിവസങ്ങളില്‍ വാക്കേറ്റവുമുണ്ടായിരുന്നു. മത്സരം തുടങ്ങുന്നതിനുമുമ്പേ വിജയിക്കുന്നയാളുടെ പേര് വെളിപ്പെടുത്തുന്ന സംഘം കലോത്സവവേദികളില്‍ സജീവമാണ്. ഒരുവിഭാഗം വിധികര്‍ത്താക്കളും നൃത്തപരിശീലകരും രക്ഷിതാക്കളും തമ്മിലുള്ള ഒത്തുകളിയാണ് കലോത്സവവേദികളില്‍ അരങ്ങേറുന്നത് എന്നാണ് രക്ഷാകര്‍ത്താക്കളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.