തിരുവനന്തപുരം: വളര്‍ത്തുമൃഗങ്ങള്‍ക്ക് ശസ്ത്രക്രിയയും സ്കാനിങ്ങും ഉള്‍പ്പെടെ വിദഗ്ധചികിത്സ വീട്ടുമുറ്റത്തത്തെിക്കുന്ന നൂതന ടെലി വെറ്ററിനറി മെഡിസിന്‍ യൂനിറ്റിന് തുടക്കമായി. സി-ഡാക്കില്‍ നടന്ന ചടങ്ങില്‍ മൃഗസംരക്ഷണ മന്ത്രി കെ.പി. മോഹനന്‍ യൂനിറ്റ് ഫ്ളാഗ് ഓഫ് ചെയ്തു. കാലഘട്ടത്തിനനുസരിച്ച് പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. മിണ്ടാപ്രാണികളെ രക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് ഇത്തരം പുതിയ സംവിധാനങ്ങള്‍ ഏറെ അനുഗ്രഹമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ആറ് ടെലി മെഡിസിന്‍ യൂനിറ്റ് കൂടി ആരംഭിക്കാന്‍ ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സി-ഡാക്കിന്‍െറ സാങ്കേതികസഹായത്തോടെയാണ് സഞ്ചരിക്കുന്ന ടെലി മെഡിസിന്‍ യൂനിറ്റ് മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചിരിക്കുന്നത്. ഒരുകോടി രൂപയാണ് ചെലവ്. ചടങ്ങില്‍ സി-ഡാക് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ബി. രമണി യൂനിറ്റിന്‍െറ രേഖകള്‍ മന്ത്രിക്ക് കൈമാറി. സി-ഡാക് അസോ. ഡയറക്ടര്‍ ഡോ. പി.എം. ശശി, ചീഫ് സയന്‍റിസ്റ്റ് ഡോ. മോഹനചന്ദ്ര കര്‍ത്ത, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ചന്ദ്രന്‍കുട്ടി, ഡോ. ജയരാജ്, ഡോ. രമേശ് തുടങ്ങിയവര്‍ സംബന്ധിച്ചു. രോഗബാധിതരായ പശു, ആട്, പോത്ത്, എരുമ തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് റഫറലായി ചികിത്സ ആവശ്യമായി വരുമ്പോള്‍ ടെലിമെഡിസിന്‍ യൂനിറ്റ് വീട്ടുമുറ്റത്തത്തെും. സ്കാനിങ്, അള്‍ട്രാ സൗണ്ട് സ്കാനിങ്, ഡിജിറ്റല്‍ എക്സ്റേ, ചെറു ശസ്ത്രക്രിയകള്‍, ഓട്ടോ അനലൈസര്‍, രക്തപരിശോധന യന്ത്രങ്ങള്‍, മൃഗങ്ങളെ ഉയര്‍ത്തുന്ന ലിഫ്റ്റിങ് മെഷീന്‍ എന്നീ സൗകര്യങ്ങള്‍ യൂനിറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.