ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ ഉദ്ഘാടനവും മത്സ്യഗ്രാമം പദ്ധതി പ്രഖ്യാപനവും നാളെ

തിരുവനന്തപുരം: അഞ്ചുതെങ്ങ് തോണിക്കടവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഫിഷ് ലാന്‍ഡിങ് സെന്‍ററിന്‍െറ ഉദ്ഘാടനം 18ന് വൈകീട്ട് 4.30ന് മന്ത്രി കെ. ബാബു നിര്‍വഹിക്കും. മാമ്പള്ളി പ്രദേശത്തെ മത്സ്യഗ്രാമമായി പ്രഖ്യാപിക്കുന്ന ചടങ്ങും ഇതൊടൊപ്പം നടക്കും. വി. ശശി എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. എ. സമ്പത്ത്് എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, വൈസ്പ്രസിഡന്‍റ് അഡ്വ. ഷൈലജാബീഗം, ബ്ളോക ്പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. സുഭാഷ്, പഞ്ചായത്ത് പ്രസിഡന്‍റ് ക്രിസ്റ്റി സൈമണ്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. തീരദേശ വികസനകോര്‍പറേഷന്‍ ഫണ്ടില്‍നിന്നും ഒരുകോടി 10 ലക്ഷം രൂപ ചെലവഴിച്ചാണ് തോണിക്കടവ് കടപ്പുറത്ത് ഫിഷ് ലാന്‍ഡിങ്ങിനുള്ള കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. അഞ്ചുതെങ്ങില്‍ ഏറ്റവും കൂടുതല്‍ മീന്‍ വരുന്ന സ്ഥലമാണ് തോണിക്കടവ് കടപ്പുറം. മത്സ്യത്തൊഴിലാളികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഇത്. മീന്‍ലേലവും സംഭരണവും കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബാക്കി വരുന്ന മീന്‍ സംഭരിക്കാനുള്ള ഫ്രീസര്‍ സംവിധാനം കെട്ടിടത്തിലുണ്ട്. ബാക്കിയാകുന്ന മീന്‍ കുറഞ്ഞ നിരക്കില്‍ വിറ്റഴിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. മാമ്പള്ളി പ്രദേശത്തെ മത്സ്യഗ്രാമമാക്കുന്ന പദ്ധതിക്ക് തീരദേശ വികസന കോര്‍പറേഷന്‍ രണ്ടുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.