കിളിമാനൂര്‍: തനതുഫണ്ട് ശേഖരണാര്‍ഥം പഴയകുന്നുമ്മേല്‍ പഞ്ചായത്ത് നടത്തുന്ന പൊതുലേലം വ്യാഴാഴ്ച രാവിലെ 11മണിമുതല്‍ പഞ്ചായത്ത് ഹാളില്‍ നടക്കും. എന്നാല്‍ പൊതുലേലം സംബന്ധിച്ചുള്ള വിവരം പൊതുജനങ്ങളെ അറിയിച്ചില്ളെന്ന് പരാതിയുണ്ട്. സ്ഥിരം കക്ഷികള്‍ക്ക് ലേലം കൊള്ളാനുള്ള സൗകര്യം ഒരുക്കുകയാണ് അധികൃതരെന്ന ആക്ഷേപം ശക്തമാണ്. ഇത് ശരിവെക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ ലേലപരസ്യനോട്ടീസ്. അതേ സമയം, അനധികൃതമായി ബൈപാസ് റോഡില്‍ ആരംഭിച്ച മാര്‍ക്കറ്റിന് അനുമതിനല്‍കിയ പഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനത്തെ എതിര്‍ത്ത് ഭരണപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ രംഗത്തത്തെി. പഞ്ചായത്തിന്‍െറ പ്രധാന വരുമാനസ്രോതസ്സായ പുതിയകാവ് പൊതുമാര്‍ക്കറ്റടക്കം 16ഇനങ്ങളിലാണ് ക്വട്ടേഷന്‍ ക്ഷണിച്ച് നോട്ടീസ് ഇറക്കിയത്. എന്നാല്‍, ഈ നോട്ടീസ് പലരുടെയും കൈകളിലത്തെിയില്ലത്രേ. 18ന് നടക്കുന്ന ലേലത്തിന്‍െറ നോട്ടീസ് വൈകിപ്പിച്ചതിലൂടെ ബിനാമികള്‍ക്ക് ചന്ത പിടിച്ചടക്കാനുള്ള അവസരം സെക്രട്ടറി ഒരുക്കുകയായിരുന്നെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പുതിയകാവ് മാര്‍ക്കറ്റ് നിലനില്‍ക്കെതന്നെ പഞ്ചായത്ത് ഓഫിസിനുസമീപത്ത് കിളിമാനൂര്‍ ബൈപാസ് റോഡില്‍ പുതിയ മാര്‍ക്കറ്റ് ആരംഭിക്കുന്നതിനുള്ള തീരുമാനം പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതിയില്ലാതെ അനധികൃതമായി നല്‍കിയെന്നാണ് ആക്ഷേപം. ഇതില്‍ പഞ്ചായത്ത് അംഗങ്ങളടക്കമുള്ള ചിലര്‍ കൈക്കൂലി വാങ്ങിയതായി ഭരണപക്ഷ അംഗങ്ങള്‍ തന്നെ സമ്മതിക്കുന്നു. മുപ്പതുലക്ഷത്തിലേറെ വാര്‍ഷിക വരുമാനമുള്ള പഞ്ചായത്തിലെ പുതിയകാവ് പൊതുമാര്‍ക്കറ്റ് തകര്‍ക്കാനുള്ള ശ്രമമാണ് ഇതിന്‍െറ പിന്നിലെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യു.എസ്. സുജിത്ത് പറഞ്ഞു. അതേസമയം, പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ വരുമാനത്തെക്കുറിച്ച് ഭരണസമിതി തീരുമാനം എടുത്തിട്ടില്ല. ഭരണസമിതി അംഗങ്ങള്‍ക്ക് ഇതേക്കുറിച്ച് താല്‍പര്യമില്ലാത്തതാണ് കാരണമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.