സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവേലിയേറ്റം

തിരുവനന്തപുരം: സേക്രട്ടേറിയറ്റിന് മുന്നില്‍ ചൊവ്വാഴ് വിവിധ സംഘടകള്‍ സമര വേലിയേറ്റം സൃഷ്ടിച്ചു. ആറ് സമരങ്ങളാണ് ചൊവ്വാഴ്ച നടന്നത്. സമരബാഹുല്യം ഗതാഗതക്കുരുക്കിന് കാരണമായി. വ്യാപാരി വ്യവസായി ഏകോപന സമിതി, യുക്തിവാദി സംഘം, സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍, അണ്‍ഇക്കണോമിക് സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍, പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍, ഓള്‍കേരള വിഡോസ് വെല്‍ഫെയര്‍ അസോസിയേഷന്‍, കേരള കോ ഓപറേറ്റീവ് എംപ്ളോയീസ് യൂനിയന്‍ തുടങ്ങിയ സംഘടനകളാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ചത്. കൊടുംചൂടില്‍ ടാര്‍റോഡില്‍ ഉരുള്‍ സമരം നടത്തിയാണ് അണ്‍ഇക്കണോമിക് സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ പ്രതിഷേധിച്ചത്. ഒരു മാസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന യൂനിയന്‍ പ്രവര്‍ത്തകര്‍ നടത്തിയ പുതിയ സമരത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ പങ്കെടുത്തു. സമരപ്പന്തലില്‍ നിരാഹാരം നടത്തിയ ശ്രീനേഷിനെ പൊലീസ് നീക്കി. കേരള യുക്തിവാദി സംഘത്തിന്‍െറ നേതൃത്വത്തില്‍ ഗോവിന്ദ് പന്‍സാരെ അനുസ്മരണം നടത്തി. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിച്ചവര്‍ ഗോവിന്ദ് പന്‍സാരെയുടെ വധത്തില്‍ ഖേദിക്കേണ്ടതില്ളെന്ന് അദ്ദേഹം പറഞ്ഞു. പി. രാമചന്ദ്രന്‍ നായര്‍, യു. കലാനാഥന്‍, ധനുവച്ചപുരം സുകുമാരന്‍, ടി.എസ്. പ്രദീപ്, എന്‍.കെ. ഇസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു. വിധവാ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടായിരുന്നു കേരള വിഡോസ് വെല്‍ഫെയര്‍ അസോസിയേഷന്‍ മാര്‍ച്ച്. സംസ്ഥാന പ്രസിഡന്‍റ് സബീന ശശാങ്കന്‍ ഉദ്ഘാടനം ചെയ്തു. എസ്. സുമ, ഡോ. ബീന, ഗിരിജാമോഹന്‍, സുപ്രിയാറാണി തുടങ്ങിയവര്‍ സംസാരിച്ചു. ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണനക്ക് എതിരെ സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ പഞ്ചദിന സത്യഗ്രഹം തുടങ്ങി. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പന്ന്യന്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ജി.ആര്‍. അനില്‍, എസ്.പി. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമരം 20ന് സമാപിക്കും. ബജറ്റിലെ അവഗണനക്ക് എതിരെ പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ നടത്തിയ ധര്‍ണ സുരേഷ്കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്. ശശിധരന്‍, കെ. പ്രദീപന്‍, കെ.പി. രാജു, എം.എസ്. ഷാജി, പി.ജെ. കുഞ്ഞപ്പന്‍, മത്തായി ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. കേരള കോഓപറേറ്റിവ് എംപ്ളോയീസ് യൂനിയന്‍ ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്് വി.കെ. മധു ഉദ്ഘാടനം ചെയ്തു. ഡി. അനില്‍കുമാര്‍, ജി.ആര്‍. അനില്‍, പി.എസ്. മധുസൂദനന്‍, എം. ശിവകുമാര്‍, പി. രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമരങ്ങളില്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നതിനാല്‍ സെക്രട്ടേറിയേറ്റിനു മുന്നിലെ ഗതാഗതവും താറുമാറായി. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെ വലഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.