മണ്‍റോതുരുത്ത്: അതിര്‍ത്തിയില്‍ നാടിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ മണ്‍റോതുരുത്തില്‍ എത്തിയത് ആയിരങ്ങള്‍. സുധീഷിന്‍െറ മൃതദേഹം ജന്മനാട്ടില്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പേ മണ്‍റോ തുരുത്ത് എന്ന കൊച്ചുതുരുത്ത് ജനസാഗരമായിത്തീര്‍ന്നിരുന്നു. രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖരും മതനേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മന്ത്രി ഷിബു ബേബിജോണ്‍, കലക്ടര്‍ എ. ഷൈനാമോള്‍, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.എന്‍. ബാലഗോപാല്‍, എസ്.പി. എ.അശോകന്‍, മണ്‍റോതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് ബിനു കരുണാകരന്‍, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, ബി.ജെ.പിസംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, മുന്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ, മുല്ലക്കര രത്നാകരന്‍ എം.എല്‍.എ തുടങ്ങി നിരവധിപേര്‍ റീത്തുകള്‍ സമര്‍പ്പിച്ചു. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, ശിവഗിരി മഠത്തിലെ സ്വാമി പ്രകാശാനന്ദ, സ്വാമി ഋതംഭരാനന്ദ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, ഡി.സി.സി പ്രസിഡന്‍റ് വി. സത്യശീലന്‍, ജി. പ്രതാപവര്‍മ തമ്പാന്‍, എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂനിയന്‍ പ്രസിഡന്‍റ് ഡോ. ബി. ജയദേവന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാനത്തെി. അന്ത്യയാത്ര ഒരുക്കുന്നതില്‍ സൈന്യവും പഞ്ചായത്തധികൃതരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. 10 ദിവസം മുമ്പ് സ്ഥലത്തത്തെിയ മദ്രാസ് സെന്‍ട്രല്‍ റെജിമെന്‍റിലെ ജൂനിയര്‍ കമീഷണര്‍ ഓഫിസര്‍ സാംകുട്ടി ജോര്‍ജും, പഞ്ചായത്ത് പ്രസിഡന്‍റ് ബിനുകരുണാകരന്‍െറ നേതൃത്വത്തിലെ പഞ്ചായത്ത് കമ്മിറ്റിയും ഒരേ മനസ്സോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിന് യത്നിച്ചു. വിവരമറിഞ്ഞതുമുതല്‍ പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം സുധീഷിന്‍െറ വീടുമായി നിരന്തരം ബന്ധം പുലര്‍ത്തി. സംസ്കാര ചടങ്ങിനത്തെിയ ആയിരങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിലും കുടിവെള്ളം ഉള്‍പ്പെടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. നാട്ടുകാരെയും വിവിധ സംഘടനകളെയും ഏകോപിപ്പിക്കുന്നതിലും ഈ സംഘപ്രവര്‍ത്തനം മാതൃകയായി. സംസ്കാരത്തിനു ശേഷം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ അനുശോചന യോഗം ചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.