കുടിവെള്ളക്ഷാമം രൂക്ഷം: കടകള്‍ അടച്ചിടാനൊരുങ്ങി വ്യാപാരികള്‍

വിതുര: കുടിവെള്ളക്ഷാമം രൂക്ഷമായതിനത്തെുടര്‍ന്ന് വിതുരയിലെ കച്ചവടകേന്ദ്രങ്ങള്‍ അടച്ചിടാനൊരുങ്ങി വ്യാപാരികള്‍. പൈപ്പ്ലൈന്‍ പൊട്ടല്‍ തുടര്‍ക്കഥയായതിനാല്‍ ഒരാഴ്ചയോളമായി വിതുര കലുങ്ക് ജങ്ഷനിലും പരിസരത്തും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഒരാഴ്ചക്കിടെ കലുങ്ക് ജങ്ഷനും ചന്തമുക്കിനുമിടയില്‍ പത്തോളം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയത്. ഓരോ പൊട്ടലും ജീവനക്കാരത്തെി അടച്ച് മടങ്ങുന്നതോടെ മറ്റേതെങ്കിലും ഭാഗത്ത് പൊട്ടല്‍ രൂപപ്പെടുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ പൈപ്പ് പൊട്ടി ചീറ്റിയൊഴുകിയ വെള്ളം കലുങ്ക് ജങ്ഷനിലെ മൂന്ന് കച്ചവട സ്ഥാപനങ്ങളില്‍ നാശമുണ്ടാക്കി. പൊന്‍പാറ സ്വദേശി കൃഷ്ണന്‍െറ ഉടമസ്ഥതയിലുള്ള ടെലിഫോണ്‍ ബൂത്ത്, അജയന്‍െറ സ്റ്റേഷനറിക്കട, രഘുനാഥന്‍െറ ഉടമസ്ഥതയിലുള്ള പലവ്യഞ്ജനക്കട എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. രാവിലെ കട തുറന്നപ്പോഴാണ് വെള്ളം കയറിയ വിവരം വ്യാപാരികള്‍ അറിഞ്ഞത്. ഉല്‍പന്നങ്ങള്‍ നനഞ്ഞ് ആയിരക്കണക്കിന് രൂപയുടെ നഷ്ടം ഇവര്‍ക്കുണ്ടായി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കുടിവെള്ളവിതരണം സുഗമമാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ തയാറാവുന്നില്ളെന്ന് വ്യാപാരികള്‍ പറയുന്നു. അടിയന്തര ഇടപെടല്‍ ഉണ്ടായില്ളെങ്കില്‍ കടകള്‍ അടച്ചിട്ട് സമരരംഗത്തിറങ്ങുമെന്ന് വ്യാപാരി വ്യവസായി സമിതി വിതുര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.