തിരുവനന്തപുരം: പി.എസ്.സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും ഏഴോളം പ്രവര്‍ത്തകര്‍ക്കും കല്ളേറില്‍ നാല് പൊലീസുകാര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകരായ കമരന സ്വദേശി പ്രവീണ്‍ (32), നെയ്യാറ്റിന്‍കര സ്വദേശി ഹരികൃഷ്ണന്‍ (27) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്‍േറാണ്‍മെന്‍റ് സി.ഐ എം. പ്രസാദ്, എ.ആര്‍ ക്യാമ്പിലെ പൊലീസുകാരായ വിഷ്ണു, ബിജോയ്, സുജിത്ത്കുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റു. പൊലീസ് പ്രതിഷേധകാര്‍ക്കുനേരെ എറിഞ്ഞ ഗ്രനേഡിന്‍െറ ചീളുകള്‍ തറച്ച് സ്വകാര്യ വാര്‍ത്ത ചാനല്‍ കാമറാമാന്‍ രഞ്ജിത്തിനും പരിക്കേറ്റു. രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധപ്രകടനമായി സെക്രട്ടേറിയറ്റ് സമരകവാടത്തിലത്തെിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതോടെ കല്ളേറും സംഘര്‍ഷവുമായി. പിരിഞ്ഞുപോകാന്‍ തയാറാകാത്ത പ്രവര്‍ത്തകര്‍ കല്ളേറ് തുടര്‍ന്നതോടെ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് സെക്രട്ടേറിയറ്റും പരിസരവും സംഘര്‍ഷഭരിതമായി. ഇതിനിടെ പൊലീസ് രണ്ടുതവണ ഗ്രനേഡും നിരവധിതവണ കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന ഹരികൃഷ്ണനെതിരെയും പ്രവീണിനെതിരെയും പൊലീസ് കേസെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് മണിക്കൂറുകളോളം എം.ജി റോഡിലെ ഗതാഗതം സ്തംഭിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നാലുദിവസമായി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ്. രാജീവ് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തിവരികയാണ്. ഇവിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ജനാധിപത്യസമരങ്ങളെ പൊലീസിനെ കൊണ്ട് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് കുമ്മനം പറഞ്ഞു. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനംചെയ്ത് അധികാരത്തിലേറിയ സര്‍ക്കാര്‍ അവരെ വഞ്ചിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.