തിരുവനന്തപുരം: ചാലയില്‍ കടയിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. ഒഴിവായത് വന്‍ദുരന്തം. ചാലയില്‍ ആര്യശാലക്ക് സമീപം പുഞ്ചിരി ഫോട്ടോ ഫ്രയിം എന്ന സ്ഥാപനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.30ടെയാണ് വന്‍ തീപിടിത്തം ഉണ്ടായത്. രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍െറ കടയും മുകളിലെ ഗോഡൗണും പൂര്‍ണമായും കത്തിയമര്‍ന്നു. തിരുമല സ്വദേശി രതീഷിന്‍േറതാണ് സ്ഥാപനം. പുലര്‍ച്ചെ കടയില്‍നിന്ന് തീയുംപുകയും ഉയരുന്നതുകണ്ടത് സമീപവാസികളാണ്. തുടര്‍ന്ന് വിവരമറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്സ് സംഘം ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വലിയദുരന്തം ഒഴിവായി. ചെങ്കല്‍ചൂള, ചാക്ക, വിഴിഞ്ഞം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നായി എട്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. രണ്ടരമണിക്കൂര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് പൂര്‍ണമായും തീയണക്കാനായത്. സ്റ്റേഷന്‍ ഓഫിസര്‍ സുരേഷ്കുമാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ആറ് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമികകണക്കെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. ഫോര്‍ട്ട് പൊലീസ് കേസെടുത്തു. ഷോര്‍ട്ട്സര്‍ക്യൂട്ടാകാം ദുരന്തകാരണമെന്നാണ് പ്രാഥമികനിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.