ശിവഗിരിയില്‍ കാര്‍ഷിക-വ്യവസായിക പ്രദര്‍ശനമേള ആരംഭിച്ചു

വര്‍ക്കല: 84ാമത് ശിവഗിരി തീര്‍ഥാടന ഭാഗമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കാര്‍ഷിക, വ്യവസായിക, ശാസ്ത്രപ്രദര്‍ശന മേള ടണല്‍വ്യൂ ജങ്ഷനിലെ മൈതാനിയില്‍ ആരംഭിച്ചു. അഡ്വ. വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുരളിയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സാന്ദ്രാനന്ദ, കൃഷി വകുപ്പ് മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി, പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. എന്‍. സി. പാണ്ഡുരംഗന്‍, ഡോ. എം. ജയരാജു, എന്‍. സുനില്‍ എന്നിവര്‍ സംബന്ധിച്ചു. കെ.എസ്.ഇ.ബിയുടെ പ്രദര്‍ശനം സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി തിരുവനന്തപുരം സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അനില്‍കുമാര്‍, ആറ്റിങ്ങല്‍ ഡിവിഷന്‍ എക്സി. എന്‍ജിനീയര്‍ വി. പ്രസാദ് എന്നിവര്‍ സംബന്ധിച്ചു. അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം, മുന്‍കരുതലുകള്‍, പ്രഥമ ശുശ്രൂഷ, വൈദ്യുതിപ്രസരണശൃംഖല, ഊര്‍ജസംരക്ഷണം തുടങ്ങിയ മാര്‍ഗങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട ലഘുലേഖകളും വൈദ്യുതിയുമായി ബന്ധപ്പെട്ട സംശയനിവാരണവും എക്സിബിഷനിലുണ്ട്. മേളയില്‍ കൃഷി, ഹോര്‍ട്ടികോര്‍പ്, ആരോഗ്യം, മൃഗസംരക്ഷണം, വി.എസ്.എസ്.ഇ, ബി.എസ്.എന്‍.എല്‍, മില്‍മ, മില്‍കോ, വാട്ടര്‍ അതോറിറ്റി, പുരാവസ്തു വകുപ്പുകളുടെ എക്സിബിഷന്‍ പവിലിയനുകള്‍ ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.