കാട്ടാക്കട: നാടുകയറി ആക്രമണം നടത്തുന്ന വന്യമൃഗങ്ങളെ തുരത്തി ആദിവാസികളുടെയും വനാതിര്‍ത്തിയിലെയും കൃഷിക്ക് കാവല്‍നില്‍ക്കാന്‍ കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ ‘കുങ്കിപ്പട’യെ സജ്ജമാക്കുന്നു. തമിഴ്നാട് മുതുമല ടൈഗര്‍ സാങ്ച്വറിയില്‍നിന്നത്തെിയ പരിശീലകരാണ് കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിലെ ഉണ്ണികൃഷ്ണനും അഗസത്യനും കുങ്കി ആനകള്‍ ആവാനുള്ള പരിശീലനം നല്‍കുന്നത്. ആദിവാസികളുടെ കൃഷിക്ക് കാവല്‍ നില്‍ക്കാനുള്ള പരിശീലനമുറകളാണ് പരിശീലിപ്പിക്കുന്നത്. കൂടാതെ നാടുകയറുന്ന കാട്ടാനകളെ മെരുക്കുന്നതിനായി താപ്പാനകളായും ഉപയോഗിക്കാം. ഇവയെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. പരിശീലനം വിജയകരമായാല്‍ മാസങ്ങള്‍ക്കുള്ളില്‍ വനംവകുപ്പിന് കീഴിലെ ‘കുങ്കി’ ആനകളായി ഉണ്ണികൃഷ്ണനും അഗസത്യനും മാറും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. സോളാര്‍ വൈദ്യുതി വേലിയില്ലാതെ, ലക്ഷങ്ങള്‍ മുടക്കി കിടങ്ങുകള്‍ സ്ഥാപിക്കാതെ ശത്രുവിനെ നേരിടാന്‍ ശത്രുവര്‍ഗത്തില്‍നിന്നുതന്നെ ‘പടയാളി’കളെ രംഗത്തിറക്കുകയാണ് തന്ത്രം. കേന്ദ്രത്തിലെ 13 ആനകളില്‍ കുങ്കിയാവാനുള്ള യോഗം ഒമ്പത് വയസ്സുകാരായ അഗസ്ത്യനും ഉണ്ണികൃഷ്ണനും മാത്രമാണ് ലഭിച്ചത്. 20 മുതല്‍ ഇവര്‍ തമിഴ്നാട്ടിലെ മുതുമലയില്‍ നിന്നത്തെിയ കിര്‍മാരന്‍െറ കീഴില്‍ അഭ്യാസമുറകള്‍ പഠിക്കുന്നു. ആനക്കൂട്ടമിറങ്ങിയാല്‍ എങ്ങനെ നേരിടണമെന്ന പരിശീലനമാണ് നല്‍കുന്നത്. കേന്ദ്രത്തിലെ ആനകള്‍ പിണങ്ങിയാല്‍ അവയുടെ കാലില്‍ തളച്ചിട്ടുള്ള ചങ്ങലയിലോ, കയറിലോ ചവിട്ടിനിര്‍ത്തി മെരുക്കാനുള്ള വിദ്യയും പഠിപ്പിക്കുന്നുണ്ട്. രാവിലെയും വൈകീട്ടുമാണ് പരിശീലനം. 19ന് തുടങ്ങിയ ആദ്യഘട്ട പരിശീലനം തിങ്കളാഴ്ച അവസാനിച്ചു. ഇനി അടുത്തഘട്ടമായി ഒരുമാസമാണ് പരിശീലനം. ഇതുകൂടിയാകുമ്പോള്‍ അത്യാവശ്യം കാര്യങ്ങള്‍ ആനകള്‍ പഠിക്കുമെന്നാണ് പരിശീലകന്‍ കിര്‍മാരന്‍ പറയുന്നത്. കേരളത്തില്‍ മുമ്പ് കുങ്കി ആനകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇല്ല. തമിഴ്നാട്ടിലും കര്‍ണാകടകയിലുമൊക്കെ നിരവധി കുങ്കി ആനകളുണ്ട്. അവിടെനിന്നാണ് കേരളത്തിലെ ആവശ്യത്തിന് കൊണ്ടുവരുന്നത്. കാട്ടില്‍നിന്ന് കൂട്ടംതെറ്റി അലയുന്ന ആനകളെ കുങ്കിയുടെ സഹായത്തോടെ പരിപാലന കേന്ദ്രത്തിലത്തെിക്കുന്ന വിധവും പരിശീലനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആദിവാസി സെറ്റില്‍മെന്‍റുകളിലെ കൃഷിയിടങ്ങളിലും വനാതിര്‍ത്തി പ്രദേശത്തെ നാട്ടിന്‍പുറങ്ങളിലും വന്യമൃഗങ്ങളിറങ്ങി കൃഷിനശിപ്പിക്കുക പതിവാണ്. ആനക്കൂട്ടമാണ് ഏറെനാശം വിതയ്ക്കുക. ഇതിന് പരിഹാരമായാണ് കുങ്കി ആനകളെ രംഗത്തിറക്കുന്നത്. കാപ്പുകാട്ടെ കുങ്കി പരിശീലനം വിജയകരമായാല്‍ പരിശീലനം ലഭിച്ച ആനകളെ വന്യമൃഗശല്യമുള്ള കൃഷി ഭൂമികളുടെ അതിര്‍ത്തിയിലേക്ക് നിയോഗിക്കും. കുങ്കികള്‍ക്ക് മുകളില്‍ പാപ്പാനുമുണ്ടാകും. വന്യമൃഗ സാനിധ്യം തിരിച്ചറിഞ്ഞാല്‍ അവയെ തുരത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.