ജനാധിപത്യം സമ്പൂര്‍ണ വിജയത്തില്‍ എത്തിയില്ല –സ്പീക്കര്‍

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളും ദലിതരും അനുഭവിക്കുന്ന വിവേചനം രാജ്യത്ത് ജനാധിപത്യം സമ്പൂര്‍ണമായി വിജയത്തില്‍ എത്തിയില്ളെന്നതിന്‍െറ ലക്ഷണമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സെന്‍റര്‍ ഫോര്‍ പാര്‍ലമെന്‍ററി സ്റ്റഡീസ് ആന്‍ഡ് ട്രെയ്നിങ്ങും (സി.പി.എസ്.ടി) യൂനിസെഫും സംഘടിപ്പിച്ച സെമിനാറും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക അന്തരീക്ഷത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തണം. അതിനു തക്കവണ്ണം ജനാധിപത്യ സംവിധാനം മുന്നോട്ട് പോയിട്ടില്ളെന്നതാണ് വാസ്തവം. പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തേണ്ട നിയമനിര്‍മാണം ഇനിയും നടക്കേണ്ടതുണ്ട്. അതു കേവലം നിയമസഭക്കുള്ളില്‍ പൊട്ടിപ്പുറപ്പെടണമെന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. ജനാധിപത്യം എത്രമാത്രം വിജയകരമായി നടപ്പാക്കുന്നെന്ന് പരിശോധിക്കുമ്പോള്‍ വളരെയേറെ ആശങ്ക ഉണ്ടാക്കുന്ന സംഭവങ്ങളാണ് സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹികവും സാമ്പത്തികവുമായ സമത്വം കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന പ്രകിയായാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ ജനാധിപത്യത്തെ കണ്ടത്. അത് എത്രത്തോളം സാധ്യമായി എന്നതാണ് പരിശോധിക്കേണ്ടത്.യൂനിസെഫ് കേരള- തമിഴ്നാട് ഓഫിസ് ചുമതല വഹിക്കുന്ന ജോബ് സക്കറിയ പ്രഭാഷണം നടത്തി. നിയമസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി. ജയലക്ഷ്മിയും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.