നെയ്യാറ്റിന്‍കര: ലിങ്ക ബുക് ഓഫ് റെക്കോഡ് മറികടക്കുക എന്ന ലക്ഷ്യത്തോടെ പരിശുദ്ധ മാതാവിന് മാര്‍ഗം കളി സമര്‍പ്പണം നടത്താനൊരുങ്ങുകയാണ് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക് കീഴിലെ തീര്‍ഥാടന ദേവാലയമായ വ്ളാത്താങ്കര സ്വര്‍ഗാരോപിത മാതാ ദേവാലയത്തിലെ വിശ്വാസികള്‍. ഏഴ് വയസ്സുകാരി സാന്ദ്ര മുതല്‍ 75 വയസ്സുളള ലൂയിസ് മുത്തശ്ശി വരെ 1000 പേര്‍ പങ്കെടുക്കുന്നു എന്നതാണ് മാര്‍ഗം കളിയുടെ പ്രത്യേകത. ഇടവക തിരുനാളിനോടനുബന്ധിച്ച് വ്യത്യസ്തമായ ഈ ആശയം കമ്മറ്റിയില്‍ വെച്ചത് സഹവികാരിയയ ഫാ. ഡിക്സണ്‍ കുരിയാപ്പളളിയായിരുന്നു. തുടര്‍ന്ന് ഇതിന്‍െറ സാധ്യതകള്‍ അന്വേഷിച്ച് ഇടവക വികാരി ഫാ. എസ്.എം. അനില്‍കുമാറും സമ്മതം അറിയിച്ചതോടെ രണ്ട് മാസമായി മെഗാ മാര്‍ഗം കളിയുടെ ഒരുക്കത്തിലാണ് ഇടവക. 35 പേരെ ഏകോപിപ്പിച്ച്് പ്രത്യേക പരിശീലനം നല്‍കിയാണ് 35 സംഘങ്ങളായി മെഗാ മാര്‍ഗം കളി ഒരുങ്ങുന്നത്. വിശുദ്ധ തോമാശ്ളീഹായുടെ ഭാരത പര്യടനം പ്രതിപാദിക്കുന്ന പരമ്പരാഗതമായി വടക്കന്‍ കേരളത്തില്‍ ഉപയോഗിച്ചു വരുന്ന 20 മിനിറ്റ് ദൈര്‍ഘ്യമുളള ഗാനമാണ് മാര്‍ഗം കളിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. വന്ദനവും 10 പദങ്ങളുമുള്‍പ്പെടുന്ന മാര്‍ഗം കളിയുടെ പരിശീലന തിരക്കിലാണ് ദേവാലയ കുടുംബം. 2015 ഏപ്രല്‍ 16ന് എറണാകുളം കുഴൂര്‍ സെന്‍റ് സേവ്യേഴ്സ് പള്ളിയില്‍ 640 പേര്‍ പങ്കെടുത്ത മുന്‍ ലിങ്ക ബുക് ഓഫ് റെക്കോഡാണ് ആഗസ്റ്റ് ആറിന് വ്ളാത്താങ്കരയിലെ സ്വര്‍ഗാരോപിത മാതാ ദേവാലയത്തിലെ 1000 വിശ്വസികള്‍ ചേര്‍ന്ന് തിരുത്തിക്കുറിക്കാന്‍ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.