അവസാനദിനം സ്ഥാനാര്‍ഥിപ്പട

തിരുവനന്തപുരം: പത്രിക സമര്‍പ്പണത്തിന്‍െറ അവസാന ദിനമായ വെള്ളിയാഴ്ച ജില്ലയില്‍ സ്ഥാനാര്‍ഥിപ്പടതന്നെ ഇറങ്ങി. പ്രമുഖരും സ്വതന്ത്രരും അപരന്മാരും ഡമ്മികളും ഉള്‍പ്പെടെ കൂട്ടത്തോടെ വെള്ളിയാഴ്ച 84 പേര്‍ പത്രിക സമര്‍പ്പിച്ചു. വ്യാഴാഴ്ചവരെ 80 പത്രികകളാണ് ലഭിച്ചത്. ഇതോടെ ജില്ലയില്‍ ലഭിച്ച പത്രികകളുടെ എണ്ണം 164. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 153 പത്രികകളാണ് അവസാന ദിവസം ലഭിച്ചത്. തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്. ശിവകുമാര്‍, നേമം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍, നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ്, ചിറയിന്‍കീഴ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. അജിത്കുമാര്‍ തുടങ്ങിയവര്‍ വെള്ളിയാഴ്ച പത്രിക നല്‍കിയവരില്‍പെടും. ശിവകുമാര്‍ സിവില്‍ സ്റ്റേഷനില്‍ ആര്‍.ഡി.ഒ യു. നാരായണന്‍കുട്ടിക്കു മുന്നിലും രാജഗോപാല്‍ കൈതമുക്കിലെ കോഓപറേറ്റിവ് സൊസൈറ്റീസ് ജോയന്‍റ് രജിസ്ട്രാര്‍ എന്‍.കെ. വിജയനു മുമ്പാകെയും അജിത്കുമാര്‍ സിവില്‍ സ്റ്റേഷനില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ടി. വര്‍ഗീസിനു മുന്നിലും ശെല്‍വരാജ് കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ വി.ഡി. ജോക്ക് മുന്നിലും പത്രിക നല്‍കി. കോവളത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി ടി.എന്‍. സുരേഷ് സിവില്‍ സ്റ്റേഷനില്‍ ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.കെ. രാജേന്ദ്രന് മുമ്പാകെയും നെയ്യറ്റിന്‍കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി പുഞ്ചക്കരി സുരേന്ദ്രന്‍ കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ വി.ഡി. ജോക്കും പത്രിക നല്‍കി. പാറശ്ശാല മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കരമന ജയന്‍ പാറശ്ശാല ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസിലും പത്രിക നല്‍കി. നെടുമങ്ങാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി വി.വി. രാജേഷ് നെടുമങ്ങാട് ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസിലും വര്‍ക്കല മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എസ്.ആര്‍.എം. അജി വര്‍ക്കല ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസിലും പത്രിക സമര്‍പ്പിച്ചു. സുനില്‍കുമാര്‍ (തൃണമൂല്‍ കോണ്‍.), ആര്‍. ലിനീസ് (ബി.എസ്.പി), സജി (എന്‍.ഡി.എ ഡമ്മി), സബേശന്‍ (സ്വത.), ഇ. ജബ്ബാര്‍ (പി.ഡി.പി), വിവേകാനന്ദന്‍ (സ്വത.), സുദേവന്‍ (സ്വത.), പി. വിജയന്‍ (സ്വത.), ആര്‍. സാലു (സ്വത.) എന്നിവരാണ് വര്‍ക്കല മണ്ഡലത്തില്‍നിന്ന് പത്രിക സമര്‍പ്പിച്ച മറ്റു സ്ഥാനാര്‍ഥികള്‍. ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് ബി. ജയന്തകുമാര്‍ (ശിവസേന), സി.ആര്‍. തുളസി (സ്വത.), ആര്‍. രാജു (എല്‍.ഡി.എഫ് ഡമ്മി) എന്നിവരും പത്രിക സമര്‍പ്പിച്ചു. ചിറയിന്‍കീഴില്‍നിന്ന് വി. അമ്പിളി (സ്വത.), അജിത്കുമാര്‍ (സ്വത.), അജിത് (സ്വത.) എന്നിവരും പത്രിക സമര്‍പ്പിച്ചു. നെടുമങ്ങാട് മണ്ഡലത്തില്‍നിന്ന് രവീന്ദ്രന്‍നായര്‍ (സ്വത.), രവീന്ദ്രന്‍ (സ്വത.), ബാലമുരളി (ബി.ജെ.പി ഡമ്മി), സോമന്‍(സ്വത.), ദിവാകരന്‍ (സ്വത.) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. സി. അനില്‍കുമാര്‍ (ബി.എസ്.പി), ജി. അജിത് (ശിവസേന), മണിരാജ് (എന്‍.സി.എസ്.ബി.എം), അനില്‍ കെ. (എ.പി.ഐ), വേണു (എന്‍.ഡി.എ ഡമ്മി), സുഗതന്‍ എസ്. (സ്വത.), ഒ. ബിനുമോന്‍ (തൃണമൂല്‍ കോണ്‍.) എന്നിവരാണ് വാമനപുരത്തുനിന്ന് പത്രിക സമര്‍പ്പിച്ചത്. കഴക്കൂട്ടത്തുനിന്ന് ശശികല (തൃണമൂല്‍ കോണ്‍.), കൊച്ചുമണി (ബി.എസ്.പി), ഉദയകുമാര്‍ (ബി.ജെ.പി ഡമ്മി), സുരേന്ദ്രന്‍ പിള്ള (സ്വത.), മുരുകന്‍ എ. (സ്വത.), എന്‍.എ. വാഹീദ് (സ്വത.), മുരളീധരന്‍ (സ്വത.), പ്രസാദ് പി. (സ്വത.) എന്നിവരും പത്രിക സമര്‍പ്പിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍നിന്ന് കെ.ജി. മോഹനന്‍ (സ്വത.), സാജു അമീര്‍ദാസ് (യു.ഡി.എഫ് ഡമ്മി), ബിനു ഡി. (സ്വത.), ബേബി ഡി. (തൃണമൂല്‍ കോണ്‍.), മെക്കന്‍സി (ബി.എസ്.പി) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരത്തുനിന്ന് രവീന്ദ്രനാഥ് കെ.കെ (സ്വത.), മോഹനാംബിക ഡി. (ബി.എസ്.പി), ശ്രീജിത്ത് ടി.ആര്‍ (അഖില ഭാരത ഹിന്ദുമഹാസഭ), ഷേര്‍ളി സൂസന്‍ സക്കറിയ (തൃണമൂല്‍ കോണ്‍.), ആന്‍റണി രാജു (സ്വത.), പി.ജി. ശിവകുമാര്‍ (സ്വത.), ശിവകുമാര്‍ ആര്‍. (സ്വത.), ടി. മുരുകേശന്‍ (എ.ഐ.എ.ഡി.എം.കെ ഡമ്മി), സുബി (സ്വത.), അശോക്കുമാര്‍ (ബി.ജെ.പി ഡമ്മി), ബിജു രമേശ് (എ.ഐ.എ.ഡി.എം.കെ) എന്നിവരും പത്രിക സമര്‍പ്പിച്ചു. നേമത്തുനിന്ന് ഷംലജാ ബീവി (തൃണമൂല്‍ കോണ്‍.), എ. നൗഷാദ് (അഖിലകേരള തൃണമൂല്‍ പാര്‍ട്ടി), ശൈലേശ്വര ബാബു എന്‍. (സ്വത.), ശിവന്‍കുട്ടി (സ്വത.) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. അരുവിക്കര മണ്ഡലത്തില്‍നിന്ന് എന്‍. ഷൗക്കത്തലി (എല്‍.ഡി.എഫ് ഡമ്മി), എ.പി. കക്കാട് (ടി.എം.സി), റഷീദ് (സ്വത.), ശബരീനാഥ് ജി. (സ്വത.) എന്നിവരും പത്രിക സമര്‍പ്പിച്ചു. പാറശ്ശാലയില്‍നിന്ന് ബിനോയ് (ബി.എസ്.പി), ജോണി തമ്പി (എല്‍.ഡി.എഫ് ഡമ്മി), ശശിധരന്‍ നായര്‍ (എല്‍.ഡി.എഫ് ഡമ്മി), ഷാജഹാന്‍ എസ്. (സ്വത.), ബിജു ബി. നായര്‍ (ബി.ജെ.പി ഡമ്മി) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. ബിജു എസ്.ആര്‍ (ബി.എസ്.പി), കെ. ശശികുമാര്‍ (തൃണമൂല്‍ കോണ്‍.), വിനോദ് രാജ്കുമാര്‍ (സ്വത.) എന്നിവര്‍ കാട്ടാക്കയില്‍നിന്ന് പത്രിക സമര്‍പ്പിച്ചു. കോവളത്തുനിന്ന് ആര്‍. വിശ്വനാഥന്‍ (എന്‍.ഡി.എ ഡമ്മി), എം. സുഗതന്‍ (എസ്.ആര്‍.പി), എസ്. ഷാജി (അഖില കേരള തൃണമൂല്‍ പാര്‍ട്ടി), പ്രമോദ് കുമാര്‍ (സ്വത.), വിനോദ് (സ്വത.) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍നിന്ന് പ്രഭാകരന്‍ (ബി.എസ്.പി), പി.കെ. രാജമോഹനകുമാര്‍ (എല്‍.ഡി.എഫ് ഡമ്മി) എന്നിവരും പത്രിക സമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.