നെയ്യാറ്റിന്‍കര: മാരായമുട്ടം നിവാസികളുടെ ഉറക്കം കെടുത്തിയ 16കാരനായ മോഷ്ടാവ് പിടിയില്‍. പത്തിലേറെ മോഷണം നടത്തിയ 16കാരനെ മാരായമുട്ടം എസ്.ഐ എസ്.ബി. പ്രവീണിന്‍െറ നേതൃത്വത്തിലെ സംഘമാണ് പിടികൂടിയത്. പെരുങ്കടവിളയിലെ അജയ് സ്റ്റുഡിയോ, പച്ചക്കറിക്കട, ഹോട്ടലുകള്‍ ഉള്‍പ്പെടെ കുത്തിത്തുറന്ന കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മോഷണം വര്‍ധിച്ചതിനാല്‍ രാത്രി പെട്രോളിങും മഫ്തി പൊലീസ് സംഘവും പ്രദേശത്ത് തമ്പടിച്ച് പരിശോധന നടത്തിവരവെയാണ് വലയിലായത്. വീട്ടില്‍ പിതാവുമായി പിണങ്ങി റോഡരികിലെ കടകളിലും റബര്‍ തോട്ടത്തിലും ആളൊഴിഞ്ഞ വീടുകളിലുമാണ് ഉറക്കം. നിര്‍മാണത്തിലിരിക്കുന്ന വീടുകളില്‍ പകല്‍ സമയങ്ങളില്‍ തമ്പടിച്ചശേഷം രാത്രി മോഷണത്തിനിറങ്ങുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, പണമല്ലാതെ മറ്റ് വസ്തുക്കള്‍ മോഷ്ടിക്കാറില്ല. സ്വര്‍ണമടക്കമുള്ളവ വില്‍ക്കാന്‍ ശ്രമിച്ചാല്‍ പിടിക്കപ്പെടുമെന്ന ഭീതിയാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മാരായമുട്ടം സ്കൂളിന് സമീപത്തെ ഹോട്ടല്‍, കാരക്കോട് ശ്രീ ചാമുണ്ഡീശ്വരി ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടത്തിയത് പതിനാറുകാരനാണെന്ന് പൊലീസ് പറഞ്ഞു. എ.എസ്.ഐമാരായ സ്റ്റീഫന്‍ രാജ്, ജ്ഞാനദാസ്, സീനിയര്‍ സി.പി.ഒ സനല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.